KeralaLatest NewsNewsIndiaInternational

ലോകരാജ്യങ്ങൾക്ക് മുന്നിൽ തലയുയർത്തി ഇന്ത്യ, ആറിലധികം പുതിയ കൊവിഡ് വാക്സിനുകൾ ഉടൻ പുറത്തിറക്കും; കേന്ദ്ര ആരോഗ്യ മന്ത്രി

കൊവിഡിനെതിരായ പോരാട്ടത്തിൽ ലോകരാജ്യങ്ങൾക്ക് മുന്നിൽ വീണ്ടും തലയുയർത്തി ഇന്ത്യ. ആറിലധികം പുതിയ കൊവിഡ് വാക്സിനുകൾ ഇന്ത്യ ഉടൻ പുറത്തിറക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷ വർദ്ധൻ വ്യക്തമാക്കി. ഇന്ത്യയിൽ ഉത്പാദിപ്പിച്ച കൊവാക്സിൻ, കൊവിഷീൽഡ് വാക്സിനുകൾ നിലവിൽ 71 ലോകരാജ്യങ്ങൾ ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.

”നിരവധി രാജ്യങ്ങൾ ഇന്ത്യയോട് വാക്സിൻ ആവശ്യപ്പെടുന്നുണ്ട്. ഇവയൊന്നും ചെറിയ രാജ്യങ്ങളല്ല. കാനഡ, ബ്രസീൽ മറ്റ് നിരവധി വികസിത രാജ്യങ്ങൾ ഇന്ത്യയുടെ വാക്സിൻ ഉപയോഗിക്കുന്നുണ്ട്. നമ്മുടെ ശാസ്ത്രജ്ഞരുടെ പരിശ്രമങ്ങൾ പ്രശംസനീയമാണ്. അവരുടെ അദ്ധ്വാനം കൊണ്ടാണ് നമുക്ക് ഇതെല്ലാം നേടാനായത്. കൊവിഡ് വർഷം എന്നതിനപ്പുറം 2020 ശാസ്ത്രത്തിന്റെയും ശാസ്ത്രജ്ഞരുടെയും വർഷമായി ഓർമിക്കപ്പെടും. ശാസ്ത്രത്തെ നമ്മൾ ബഹുമാനിക്കണം. വാക്സിന്റെ പേരിലുള്ള രാഷ്ട്രീയം അവസാനിപ്പിക്കേണ്ടതുണ്ട്. ഇത് രാഷ്ട്രീയ പോരാട്ടമല്ല, ശാസ്ത്രീയ പോരാട്ടമാണ്”. അതുകൊണ്ടാണ് ഞങ്ങൾ ഒന്നിച്ച് പ്രവർത്തിക്കുന്നതെന്നും ഹർഷവർദ്ധൻ വ്യക്തമാക്കി.

അര ഡസനിലേറെ പുതിയ വാക്സിനുകൾ ഉടൻതന്നെ ഇന്ത്യയിൽ നിന്ന് ഉല്പാദിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഭോപ്പാലിലെ എൻ.ഐ.ആർ.ഇ.എച്ചിലെ പുതിയ ഗ്രീൻ കാമ്പസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

shortlink

Related Articles

Post Your Comments

Related Articles


Back to top button