Latest NewsNewsIndia

കൃത്യമായി മാസ്‌ക് ധരിച്ചില്ലെങ്കില്‍ ഇനി വിമാനത്തില്‍ നിന്നും ഇറക്കി വിടും

രാജ്യത്ത് വീണ്ടും കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് പുതിയ നിര്‍ദ്ദേശം

ന്യൂഡല്‍ഹി : കൃത്യമായി മാസ്‌ക് ധരിച്ചില്ലെങ്കില്‍ ഇനി വിമാനത്തില്‍ നിന്നും ഇറക്കി വിടും. ഇത് സംബന്ധിച്ച പുതിയ സര്‍ക്കുലര്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) പുറത്തിറക്കി. രാജ്യത്ത് വീണ്ടും കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് പുതിയ നിര്‍ദ്ദേശം.

കൃത്യമായി മാസ്‌ക് ധരിക്കാത്തവരെ വിമാനത്തില്‍ നിന്ന് ഇറക്കിവിടാമെന്നും അല്ലെങ്കില്‍ പുറപ്പെടലിന് മുന്‍പോ യാത്രക്കാരെ ഒഴിവാക്കാം. യാത്രയ്ക്കിടെ ആരെങ്കിലും കോവിഡ് 19 പ്രോട്ടോക്കോള്‍ നടപ്പാക്കുന്നതിന് വിസമ്മതിച്ചാല്‍ അവരെ മോശം പെരുമാറ്റമുള്ള യാത്രക്കാരുടെ പട്ടികയില്‍ പെടുത്താം. മാസ്‌ക് മൂക്കിനെ താഴെ ധരിക്കാനും അനുവദിക്കില്ല. മാസ്‌ക് ധരിക്കാതെ എത്തുന്ന യാത്രക്കാരെ വിമാനത്താവളത്തിലേക്ക് പ്രവേശിപ്പിക്കില്ലെന്നും ഉത്തരവില്‍ പറയുന്നു. സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നിയമ നടപടി എടുക്കാമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.

ഡല്‍ഹി ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയതിനു പിന്നാലെയാണ് ഡിജിസിഎ പുതിയ സര്‍ക്കുലര്‍ പുറത്തിറക്കിയിരിക്കുന്നത്. ഡല്‍ഹിയില്‍ നിന്ന് കൊല്‍ക്കത്തയിലേക്ക് പോകുന്നതിനിടെ ഒട്ടേറെ യാത്രികര്‍ കൃത്യമായി മാസ്‌ക് ധരിക്കാത്തത് ശ്രദ്ധയില്‍ പെട്ടിരുന്നുവെന്ന് ജസ്റ്റിസ് സി.ഹരിശങ്കര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button