KeralaLatest NewsNews

‘രണ്ട് മുട്ട ചോദിച്ചാലോ? മുട്ട തീരൂലെ? പിന്നെ വരുന്നാള്‍ക്ക് ഞാനെന്താ കൊടുക്കാ, പുണ്ണാക്കോ?’ താഹ മാടായി

തുടര്‍ഭരണം എന്നത് ഏതു ഭരണകക്ഷിയും ആഗ്രഹിക്കുന്ന സ്വാഭാവികമായ ഒരു രാഷ്ട്രീയ മോഹമാണ്

നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടത് മുന്നണിക്ക് ഭരണത്തുടര്‍ച്ച ഉണ്ടാവരുതെന്ന അഭിപ്രായം പങ്കുവച്ച സാമൂഹിക, രാഷ്ട്രീയ നിരീക്ഷകന്‍ എംഎന്‍ കാരശ്ശേരിയ്ക്ക് നേരെ വിമർശനം ഉയർന്നിരുന്നു. ഇപ്പോഴിതാ അദ്ദേഹത്തിന്റെ അഭിപ്രായത്തിന് മറുപടി പറഞ്ഞിരിക്കുകയാണ് എഴുത്തുകാരന്‍ താഹ മാടായി.

ഇടതു പക്ഷത്തിന് അഹങ്കാരമുണ്ടാവും എന്ന കാരശ്ശേരിയുടെ വാദം ബാലിശമാണ്. അഹങ്കാരം എന്നത് വ്യക്തിഗത സ്വഭാവരീതിയാണ്. ഇടതു പ്രസ്ഥാനത്തിന് വ്യക്തിഗത രീതികള്‍ പിന്തുടരുന്നതിന് രാഷ്ട്രീയ കാരണങ്ങളാല്‍ തന്നെ സാധ്യമല്ലെന്ന് താഹ മാടായി പറയുന്നു.

താഹ മാടായിയുടെ കുറിപ്പിന്റെ പൂര്‍ണ രൂപം

ഞങ്ങളുടെ നാട്ടില്‍ മുമ്ബൊരു ചായക്കടയുണ്ടായിരുന്നു. ഏറെ കടികളൊന്നുമില്ലാത്ത ഒരു ഉണക്ക ചായക്കട. എങ്കിലും, പുലര്‍ച്ചെ തുറക്കുമെന്നുള്ളത് കൊണ്ട് നാട്ടിന്‍ പുറത്തുകാരായ കല്‍പണിക്കാരും കൈക്കോട്ടു പണിക്കാരും വാര്‍പ്പുകാരും രാവിലെ അവിടെ പോകും. പുഴുങ്ങിയ മുട്ട മാത്രമായിരുന്നു കടി. ഒരു മുട്ട കഴിച്ച ശേഷം ആര്‍ക്കെങ്കിലും പൂതി തോന്നി രണ്ടാമതൊരു മുട്ട ചോദിച്ചാല്‍ ചായക്കടക്കാരന്‍ പാപ്പന്‍ പറയും: നല്ല കഥയായി! നിങ്ങക്ക് രണ്ട് മുട്ട തന്നാ അടുത്താളും രണ്ട് മുട്ട ചോദിച്ചാലോ? മുട്ട തീരൂലെ? പിന്നെ വരുന്നാള്‍ക്ക് ഞാനെന്താ കൊടുക്കാ, പുണ്ണാക്കോ?’

read also:ജോണ്‍സണ്‍ ആന്റ് ജോണ്‍സന്റെ കോവിഡ് 19 വാക്‌സിന് അംഗീകാരം നല്‍കി ലോകാരോഗ്യ സംഘടന

ചായക്ക് ഒരു മുട്ട മാത്രം. രണ്ടാമതൊരു മുട്ട ആഗ്രഹിക്കരുത്.

ഈ മുട്ടക്കഥ ഓര്‍മ്മ വരുന്നു, എം.എന്‍ കാരശ്ശേരിയുടെ ‘ഇടതു പക്ഷത്തിന് തുടര്‍ഭരണം “കൊടുക്കരുത് എന്ന പ്രസ്താവന. കാരണം’ അഹങ്കരിക്കും’. ‘അഹങ്കാരമാണ് ഇടതു പക്ഷത്തിന്‍്റെ പ്രശ്നം ‘.

തുടര്‍ഭരണം എന്നത് ഏതു ഭരണകക്ഷിയും ആഗ്രഹിക്കുന്ന സ്വാഭാവികമായ ഒരു രാഷ്ട്രീയ മോഹമാണ്.’ അധികാരമാണ് രാഷ്ട്രീയം’ എന്നത് പഞ്ചായത്തിലെ വാര്‍ഡ് മെമ്ബര്‍ മാര്‍ക്ക് പോലുമറിയാവുന്ന വസ്തുതയാണ്. അധികാരത്തിന്‍്റെ ജനപക്ഷ വിതരണം മുന്‍ സര്‍ക്കാറുകളെ അപേക്ഷിച്ച്‌ പിണറായി നേതൃത്വം നല്‍കിയ ഇടതുപക്ഷ സര്‍ക്കാറില്‍ വളരെ പ്രകടമായ രീതിയില്‍ കാണാമായിരുന്നു. ജനങ്ങള്‍ പകച്ചു നില്‍ക്കുന്ന സന്ദര്‍ഭങ്ങളില്‍ ഭരണകൂടം വലിയ കൈത്താങ്ങായി നിന്നു. ജനങ്ങളുടെ പ്രാഥമികമായ ജീവിതാവലംബ കേന്ദ്രങ്ങളായ ആരോഗ്യരംഗം, ഭക്ഷ്യ വിതരണ കേന്ദ്രങ്ങള്‍, വൈദ്യുതി രംഗം, പാഠശാലകള്‍, കാര്‍ഷിക മേഖല- ഈ രംഗത്തൊക്കെ വലിയ ഉണര്‍വ്വുകളുണ്ടായി. മന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമിടയില്‍ ശരിയായ ഒരു ഏകോപനമുണ്ടായി. ഭരണത്തുടര്‍ച്ച ഈ രംഗത്ത് വലിയ മാറ്റങ്ങള്‍ക്ക് പ്രചോദനമേകും.എന്നാല്‍, പോലീസ് നയങ്ങളില്‍ കഴിഞ്ഞ ഭരണത്തിന്‍്റെ അതേ തുടര്‍ച്ച ജനങ്ങളും ഇടതുപക്ഷം തന്നെയും തുടര്‍ ഭരണത്തില്‍ ആഗ്രഹിക്കുന്നുണ്ടാവില്ല. അപ്പോള്‍ കഴിഞ്ഞ ഗവണ്‍മെന്‍്റിന്‍്റെ എല്ലാ കാര്യങ്ങളുടെയും തുടര്‍ച്ചയല്ല, പലതിന്‍്റെയും ‘വിച്ഛേദനം ‘കൂടിയാവണം ഇടത് തുടര്‍ ഭരണം. അപ്പോള്‍ മാത്രമാണ്, അത് രാഷ്ട്രീയമായ ജൈ വിക ജനാധിപത്യ ബദലാവുക.

ഇടതുപക്ഷത്തിന് അഹങ്കാരമുണ്ടാവും എന്ന കാരശ്ശേരിയുടെ വാദം ബാലിശമാണ്. അഹങ്കാരം എന്നത് വ്യക്തിഗത സ്വഭാവരീതിയാണ്. ഇടതുപ്രസ്ഥാനത്തിന് വ്യക്തിഗത രീതികള്‍ പിന്തുടരുന്നതിന് രാഷ്ട്രീയ കാരണങ്ങളാല്‍ തന്നെ സാധ്യമല്ല. കാരണം, ‘മന്ത്രിമാരായി തിളങ്ങുന്ന ‘പല മുഖങ്ങളും ഇപ്പോള്‍ മത്സര രംഗത്തില്ല. എത്രയോ പ്രിയപ്പെട്ട ജനപ്രതിധികള്‍ മത്സരരംഗത്തില്ല. അപ്പോള്‍, നിയമസഭാപ്രതിനിധി എന്നത് അധികാര വിതരണത്തിന് ജനങ്ങള്‍ കൈയേല്‍പിക്കാന്‍ ആഗ്രഹിക്കുന്നവരെ തിരഞ്ഞെടുപ്പാണ്.ജനപക്ഷ മാതൃക ഉയര്‍ത്തിപ്പിടിച്ച ഇടതു ഭരണത്തിന് ആ നിലയില്‍ ഒരു തുടര്‍ച്ച ജനങ്ങള്‍ക്കാഗ്രഹിക്കാം. ആ തുടര്‍ച്ചയില്‍ പോലീസ് നയം അതേ പോലെ പിന്തുടരാനുള്ള വിധി വാക്യമായി വിജയത്തെ എടുക്കാനും പാടില്ല. ഇവിടെയാണ് പാര്‍ട്ടി ഇടപെടല്‍ ഭാവിയില്‍ കൂടുതല്‍ ഫലപ്രദമാക്കേണ്ടത്.

രണ്ടാമതൊരു മുട്ട കൂടി ആഗ്രഹിക്കാം. ചീഞ്ഞ മുട്ട നല്‍കാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button