NattuvarthaLatest NewsNews

ബണ്ട് റോഡ് ഇടിഞ്ഞ് കൊയ്ത്തുയന്ത്രം കയറ്റിയ ലോറി മറിഞ്ഞ് അപകടം

മുതുവറ; അടാട്ട് ആമ്പലങ്കാവിൽ കുരുടാൻ ആക്കറ്റാൻ പുത്തൻ കോളിൽ ബണ്ട് റോഡ് ഇടിഞ്ഞ് കൊയ്ത്തുയന്ത്രം കയറ്റിയ ലോറി മറിഞ്ഞു അപകടം. അപകടത്തിൽ ആർക്കും പരുക്കില്ല. രാവിലെ 9നായിരുന്നു അപകടം ഉണ്ടായിരിക്കുന്നത്. ലോറി മറിഞ്ഞതിനെത്തുടർന്ന് കോളിലെ കൊയ്ത്ത് മുടങ്ങി. വൈകിട്ട് ക്രെയിൻ കൊണ്ടു വന്നാണ് ലോറി ഉയർത്തുകയുണ്ടായത്. ബണ്ട് റോഡിന്റെ ഒരു വശം ലോറി മറിഞ്ഞതിനെത്തുടർന്ന് തകർന്നിട്ടുണ്ട്. കൊയ്ത്തുയന്ത്രത്തിനും തകരാർ സംഭവിച്ചിട്ടുണ്ട്.

കോളിൽ 500ഏക്കർ സ്ഥലത്തെ നെല്ല് കൊയ്തെടുക്കാനുണ്ട്.8 കൊയ്ത്തുയന്ത്രങ്ങൾ ഉപയോഗിച്ചാണ് ഇവ കൊയ്യാറുളളത്. അടാട്ട് ഫാർമേഴ്സ് ബാങ്കിന്റെയും അടാട്ട് പഞ്ചായത്തിന്റെയും സഹകരണത്തോടെയാണ് കോളിൽ കൃഷിയിറക്കിയിട്ടുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button