Latest NewsNewsInternational

അഗ്നിപര്‍വ്വതത്തിന് മുകളില്‍ ആകാശത്ത് വിചിത്ര നിറം

പ്രകൃതി എപ്പോഴും ഒരു അത്ഭുത പ്രതിഭാസമാണ്. മനുഷ്യരെ അത്ഭുതപ്പെടുത്തി എപ്പോഴും പ്രവചനാതീതമായ മാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ് ഭൂമിയും അന്തരീക്ഷവും. പുക തുപ്പുന്ന അഗ്‌നിപര്‍വ്വതത്തിന് മുകളില്‍ ആകാശത്ത് വിചിത്രം നിറം പ്രത്യക്ഷപ്പെട്ട ചിത്രമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്.

Read Also : മിന്നലേറ്റ് വീട് കത്തി നശിച്ചു

ഇന്തോനേഷ്യയിലെ വടക്കന്‍ സുമാത്രയില്‍ നിന്നാണ് ഈ കാഴ്ച. തുടര്‍ച്ചയായി സ്‌ഫോടനങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന സിനബങ് അഗ്‌നിപര്‍വ്വതത്തിനു മുകളില്‍ മിന്നലുണ്ടായതോടെയാണ് ആകാശം പര്‍പ്പിള്‍ നിറത്തില്‍ കാണപ്പെട്ടത്. ആയിരക്കണക്കിന് അടി മുകളിലേക്ക് പുക തുപ്പിക്കൊണ്ടിരുന്ന അഗ്‌നിപര്‍വ്വതത്തിനു സമീപം മിന്നല്‍പ്പിണറുകള്‍ പ്രത്യക്ഷപ്പെട്ടതോടെയായിരുന്നു അപൂര്‍വ പ്രതിഭാസം. കഴിഞ്ഞ ആഴ്ചയാണ് സിനബങ് പര്‍വ്വതത്തില്‍ വീണ്ടും സ്‌ഫോടനങ്ങളുണ്ടായി തുടങ്ങിയത്. ചൊവ്വാഴ്ച മാത്രം പര്‍വ്വതത്തില്‍ 13 സ്‌ഫോടനങ്ങള്‍ ഉണ്ടായി. അഗ്‌നി പര്‍വ്വതത്തിനു സമീപത്തായി അന്തരീക്ഷം ഈര്‍പ്പവും മൂടല്‍മഞ്ഞും പൊടിപടലങ്ങളും മൂടിയ നിലയിലാണ്. ഇവയിലൂടെ മിന്നലിന്റെ പ്രകാശം കടന്നുപോയതോടെ ആകാശം പര്‍പ്പിള്‍ നിറത്തില്‍ കാണപ്പെടുകയായിരുന്നു.

8530 അടി ഉയരമുള്ള അഗ്‌നിപര്‍വ്വതമാണ് സിനബങ്. നൂറ്റാണ്ടുകളായി സജീവമല്ലാത്ത നിലയിലായിരുന്നുവെങ്കിലും കഴിഞ്ഞ പത്ത് വര്‍ഷമായി പര്‍വ്വതത്തില്‍ അപകടകരമാം വിധം സ്‌ഫോടനങ്ങളുണ്ടായിക്കൊണ്ടിരിക്കുകയാണ്. അതിനുശേഷം അഗ്‌നിപര്‍വ്വത സ്‌ഫോടനത്തെത്തുടര്‍ന്ന് 25 ആളുകളാണ് ഇതുവരെ ഇവിടെ മരണമടഞ്ഞത്. എന്നാല്‍ കഴിഞ്ഞ ആഴ്ച ഉണ്ടായ സ്‌ഫോടനത്തില്‍ ആര്‍ക്കും ജീവഹാനി സംഭവിച്ചിട്ടില്ല.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button