Latest NewsKeralaNews

‘രണ്ടു സീറ്റിൽ’ മത്സരിക്കുന്ന സുരേന്ദ്രന് വിജയ ആശംസയുമായി ശോഭ സുരേന്ദ്രൻ

കഴക്കൂട്ടം ഉൾപ്പെടെ മൂന്നു മണ്ഡലങ്ങളിൽ ബിജെപി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല.

ബിജെപിയുടെ സംസ്ഥാന അധ്യക്ഷനായ സുരേന്ദ്രൻ ഉൾപ്പെടെയുള്ള മത്സരാർത്ഥികൾക്ക് വിജയ ആശംസയുമായി ശോഭ സുരേന്ദ്രൻ. കേരളത്തിൽ സുരേന്ദ്രന് കിട്ടിയത് സുവർണാവസരമാണെന്ന് ശോഭ പറഞ്ഞു.

താൻ മത്സരിക്കാൻ ആഗ്രഹിക്കുന്നില്ലെന്നു നേരത്തെ തന്നെ ദേശീയ അധ്യക്ഷനെ അറിയിച്ചിരുന്നതായി ശോഭ പറഞ്ഞു. മത്സര രംഗത്ത് ഉണ്ടാകണമെന്ന് നേതൃത്വം ആവശ്യപ്പെടുകയായിരുന്നുവെന്നും ശോഭ പറഞ്ഞു. എന്നാൽ തന്റെ പേര് എങ്ങനെ ഒഴിവായി എന്ന് അറിയില്ല എന്നും ശോഭ മാധ്യമങ്ങളോട് പ്രതികരിച്ചു

ബിജെപിയുടെ വിജയത്തിനായി പ്രചാരണ രംഗത്ത് താൻ ഉണ്ടാകുമെന്നും ശോഭ വ്യക്തമാക്കി. കഴക്കൂട്ടം ഉൾപ്പെടെ മൂന്നു മണ്ഡലങ്ങളിൽ ബിജെപി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button