KeralaLatest NewsNews

വോട്ടുറപ്പിക്കാന്‍ കോണ്‍ഗ്രസ് : ബിഷപ്പുമാരായി കൂടിക്കാഴ്ച നടത്തി ടി.സിദ്ദീഖ്

കോഴിക്കോട് : സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ ആരെന്ന് ചിത്രം തെളിഞ്ഞപ്പോള്‍ വോട്ടുറപ്പിക്കാന്‍ കോണ്‍ഗ്രസ് രംഗത്തിറങ്ങി. വോട്ടഭ്യര്‍ത്ഥനയുമായി കോണ്‍ഗ്രസ് നേതാവ് ടി.സിദ്ദീഖും തിരുവമ്പാടി മുസ്ലീംലീഗ് സ്ഥാനാര്‍ഥി സി.പി ചെറിയ മുഹമ്മദും താമരശ്ശേരി ബിഷപ്പ് മാര്‍ റെമിജിയസ് ഇഞ്ചനാനിയിലുമായി കൂടിക്കാഴ്ച നടത്തി. സഭയുടെ പിന്തുണ അഭ്യര്‍ത്ഥിച്ചായിരുന്നു സന്ദര്‍ശനം. നേരത്തെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് മുമ്പ് ലീഗിന്റെ മുതിര്‍ന്ന നേതാക്കളും ബിഷപ്പ് ഹൗസില്‍ എത്തി പിന്തുണ തേടിയിരുന്നു.
കൂടിക്കാഴ്ചയ്ക്കുശേഷം സിദ്ദീഖ് ഫേസ്ബുക്കില്‍ കുറിപ്പുമായി രംഗത്തെത്തി.

Read Also:  തിരുവനന്തപുരത്ത് നടൻ കൃഷ്ണകുമാർ; കഴക്കൂട്ടം പ്രഖ്യാപിക്കപ്പെട്ടില്ല

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം :

താമരശ്ശേരി രൂപതാ അധ്യക്ഷന്‍ ബിഷപ് മാര്‍ റമീജിയോസ് ഇഞ്ചനാനിയേല്‍ പിതാവുമായി താമരശ്ശേരി ബിഷപ് ഹൗസില്‍ വച്ച് കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയില്‍ തിരുവമ്പാടി യുഡിഎഫ് സ്ഥാനാര്‍ത്ഥി സി.പി ചെറിയ മുഹമ്മദും ഉണ്ടായിരുന്നു. കോണ്‍ഗ്രസ് യു.ഡി.എഫ് നേതാക്കളായ മാജുഷ് മാത്യു, രാജേഷ് ജോസ്, അലക്‌സ് ചെമ്പകശ്ശേരി, റോയി കുന്നപ്പള്ളി എന്നിവര്‍ ഒപ്പമുണ്ടായിരുന്നു. അഭിവന്ദ്യ പിതാവിന്റെ അനുഗ്രഹവും ആശിര്‍വാദവും ലഭിച്ചത് മുന്നോട്ടുള്ള യാത്രയ്ക്ക് തുണയാകും

 

shortlink

Related Articles

Post Your Comments

Related Articles


Back to top button