KeralaLatest NewsNewsCrime

ഇൻസ്റ്റാഗ്രാമിലൂടെ പരിചയപെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; പ്രതി അറസ്റ്റിൽ

തിരുവനന്തപുരം: ഇൻസ്റ്റാഗ്രാമിലൂടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വശത്താക്കി പീഡിപ്പിച്ച കേസിൽ പ്രതി പോലീസ് പിടിയിൽ. വിതുര പേരയത്തുപാറ സ്വദേശി മുഹമ്മദ് ആഷിക്ക്(25)ആണ് പീഡനക്കേസില്‍ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

ഒൻപതാം തീയതി ട്യൂഷന് പോയ പെൺകുട്ടിയെ പിന്തുടർന്ന് പാലോട്ടെത്തിയ ആഷിഖ് നാഗർകോവിലിൽ ഉൾപ്പെടെ കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു ഉണ്ടായത്. ആഷിഖിന്റെ ശല്യത്തെക്കുറിച്ച് പെൺകുട്ടിയുടെ വീട്ടുകാർ നേരത്തെ ഇയാളുടെ വീട്ടിൽ പറഞ്ഞിരുന്നു. എന്നാൽ അതേസമയം അവർ സംഭവം വേണ്ടത്ര ഗൗരവമായി എടുത്തില്ല എന്നും പെൺകുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയിൽ പറയുന്നു. അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button