Latest NewsNewsFootballSports

തകർപ്പൻ ഹാട്രിക്കിൽ പെലെയുടെ ഗോൾ റെക്കോർഡ് മറികടന്ന് ക്രിസ്റ്റിയാനോ

സീരി എയിലെ തകർപ്പൻ ഹാട്രിക്കോടെ ബ്രസീലിയൻ ഇതിഹാസം പെലെയുടെ ഗോൾ റെക്കോർഡ് മറികടന്ന് ക്രിസ്റ്റിയാനോ റൊണാൾഡോ. കാലിയാരിക്കെതിരെ എവേ മത്സരത്തിൽ 10,25,32 മിനുട്ടുകളിൽ പന്ത് വലയിലെത്തിച്ചാണ് ഏറ്റവും കൂടുതൽ ഒഫീഷ്യൽ ഗോളുകൾ എന്ന റെക്കോർഡ് ക്രിസ്റ്റിയാനോ സ്വന്തം പേരിലാക്കിയത്. “ഇന്ന് ഞാൻ പ്രൊഫഷണൽ കരിയറിൽ 770-മത്തെ ഗോൾ സ്വന്തമാക്കി. എനിക്കാദ്യം സംസാരിക്കാനുള്ളത് പെലയെക്കുറിച്ചാണ്. പെലെയുടെ റെക്കോർഡ് മറികടന്ന് ലോകത്തിലെ സ്കോറിന് ലിസ്റ്റിൽ മുകളിലെത്തുന്നതിൽ എനിക്ക് അതിയായ സന്തോഷവും അഭിമാനവുമുണ്ട്. മെദീരയിൽ ബാല്യകാലം ചെലവഴിച്ച ഞാൻ ഒരിക്കലും സ്വപനം കാണാത്ത നേട്ടമായിരുന്നു ഇത്”. ക്രിസ്റ്റിയാനോ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

2002ൽ സ്പോർട്ടിങ് ലിസ്ബണിലൂടെ കരിയർ ആരംഭിച്ച ക്രിസ്റ്റിയാനോ, തന്റെ കരിയറിലെ വലിയൊരു പ്രതിസന്ധി മുഖത്ത് നിൽക്കുമ്പോഴാണ് വിമർശകരുടെ വായടപ്പിച്ചുകൊണ്ടുള്ള ഹാട്രിക്ക് റെക്കോർഡ് നേട്ടത്തിലെത്തിയത്. 2018ൽ റയൽ മാഡ്രിഡിൽ നിന്ന് ക്രിസ്റ്റിയാനോ വന്ന ശേഷം തുടർച്ചയായ മൂന്ന് സീസണുകളിൽ യുവന്റസിന് ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിനപ്പുറം പോകാൻ കഴിഞ്ഞിരുന്നില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button