Latest NewsNewsFootballSports

ഐലീഗിൽ ഗോകുലം കേരളയ്ക്ക് തിരിച്ചടി

ഐലീഗ് കിരീടം ലക്ഷ്യം വെച്ച് ഇറങ്ങിയ ഗോകുലം കേരളയ്ക്ക് സമനില. ലീഗിൽ റിയൽ കാശ്മീരിനെ നേരിട്ട ഗോകുലം കേരളയ്ക്ക് 1-1 സ്കോറിന് സമനില വഴങ്ങി. മത്സരത്തിന്റെ ആദ്യപാദത്തിൽ റിയൽ കാശ്മീർ (13) മുന്നിലെത്തി. ഗോകുലം ഡിഫൻസിന്റെ പിഴവ് മുതലെടുത്ത ബാസിത് അഹമ്മദാണ് റിയൽ കാശ്മീരിന് ലീഡ് നൽകിയത്. മത്സരത്തിന്റെ 24-ാം മിനുട്ടിൽ തന്നെ റിയൽ കാശ്മീരിന്റെ നെഞ്ച് തുളച്ച് ഗോകുലം ഗോൾ മടക്കി.

കളിയുടെ ഉടനീളം വിജയ ഗോളിനായി ശ്രമിച്ചുവെങ്കിലും ഗോകുലം സമനില കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ഈ സമനില ഐലീഗ് കിരീടം പോരാട്ടത്തിൽ ചർച്ചിലിന്റെ കിരീട മോഹങ്ങൾക്ക് കുരുക്കിടാമെന്ന ഗോകുലത്തിന്റെ മോഹങ്ങൾക്ക് തിരിച്ചടിയായി. 13 കളിയിൽ നിന്നും 23 പോയിന്റുമായി ഗോകുലം മൂന്നാം സ്ഥാനത്താണ്. ലീഗിൽ ഗോകുലം കേരളയ്ക്ക് ഇനി രണ്ട് മത്സരങ്ങൾ മാത്രമെ ബാക്കിയുള്ളു.

shortlink

Related Articles

Post Your Comments

Related Articles


Back to top button