CinemaMollywoodLatest NewsNews

‘കൃഷ്ണൻകുട്ടി പണി തുടങ്ങി’ പ്രദർശനത്തിനൊരുങ്ങുന്നു

വിഷ്ണു ഉണ്ണികൃഷ്ണൻ നായകനാകുന്ന ‘കൃഷ്ണൻകുട്ടി പണി തുടങ്ങി’ പ്രദർശനത്തിനൊരുങ്ങുന്നു. ചിത്രത്തിൽ സാനിയ ഇയ്യപ്പനാണ് നായികയായി എത്തുന്നത്. വിജിലേഷ്, ബേബി ശ്രീലക്ഷ്മി, നിർമാതാവ് സന്തോഷ് ദാമോദർ, ജോയി വാൽക്കണ്ണാടി, ഷെറിൻ, ജോമോൻ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. എന്റെ മെഴുതിരി അത്താഴങ്ങൾ, പാവ എന്നീ ചിത്രങ്ങളൊരുക്കിയ സംവിധാകൻ സൂരജ് ടോമും നിർമ്മാതാവ് നോബിൾ ജോസും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ‘കൃഷ്ണൻകുട്ടി പണി തുടങ്ങി’.

ജിത്തു ദാമോദറാണ് ഛായാഗ്രഹണം. പെപ്പർ കോൺ സ്റ്റുഡിയോസ് ബാനറിൽ കോമഡി പശ്ചാത്തലത്തിലുള്ള ഹൊറർ ത്രില്ലറാണ് കൃഷ്ണൻകുട്ടി പണി തുടങ്ങി ഒരുങ്ങുന്നത്. ഹോം നഴ്‌സ് ആയ ഉണ്ണികൃഷ്ണന്റെ ജീവിതത്തിൽ അവിചാരിതമായി സംഭവിക്കുന്ന ചില കാര്യങ്ങളിലൂടെയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. ചിത്രത്തിന്റെ സംഗീതം കൈകാര്യം ചെയ്യുന്ന ആനന്ദ് മധുസൂദനാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button