KeralaNattuvarthaLatest NewsIndiaNews

കള്ളനും രാഷ്ട്രീയ വഞ്ചകനുമാണ് തിരുവഞ്ചൂരെന്ന് എം എം മണി

രാഷ്ട്രീയ കേരളത്തിൽ വീണ്ടും വിവാദങ്ങൾ സൃഷ്ടിക്കാൻ ഇടയുള്ള പരാമർശമാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ പരനാറിയെന്ന് വിളിച്ചതിലൂടെ മന്ത്രി എം.എം മണി ചെയ്തിരിക്കുന്നത് . വണ്‍ ടൂ ത്രീ പരാമര്‍ശത്തില്‍ തിരുവഞ്ചൂര്‍ തന്നെ കള്ളക്കേസില്‍ കുടുക്കിയതാണ്. എന്ത് തിരിച്ചടി നേരിട്ടാലും പരനാറി പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. പരനാറി പരാമർശത്തിൽ നിലവിൽ തന്നെ നേതാക്കൾക്കെതിരെ വിമർശനങ്ങൾ നിലനിൽക്കുന്നുണ്ട്.

Also Read:ഡൽഹിയിൽ നരേന്ദ്രനെങ്കിൽ കേരളത്തിൽ സുരേന്ദ്രൻ; മോദിയുടെ ബഡാ ഫൈറ്റർ

‘കള്ളനും രാഷ്ട്രീയ വഞ്ചകനുമാണ് തിരുവഞ്ചൂര്‍. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും തിരുവഞ്ചൂരും ചേര്‍ന്നാണ് ഒരു ബന്ധവുമില്ലാത്ത തന്നെ കള്ളകേസില്‍ കുടുക്കിയത്. അറസ്റ്റ് ചെയ്ത് 46 ദിവസം ജയിലിലാക്കി’. അക്കാലത്ത് രണ്ട് ലക്ഷം പാര്‍ട്ടി പ്രവര്‍ത്തകരെ കോണ്‍ഗ്രസ് പൊലീസിനെ ഉപയോഗിച്ച്‌ പീഡിപ്പിച്ചിരുന്നുവെന്നും മന്ത്രി പറഞ്ഞു. ഒരുപക്ഷെ കേരള രാഷ്ട്രീയത്തിൽ തന്നെ മാറ്റമുണ്ടാക്കാൻ പോകുന്ന തരത്തിലുള്ള പ്രസ്താവനകളാണിത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button