KeralaLatest NewsNews

വീടുകളുടെ സമീപം വലിയരീതിയില്‍ ചോരപ്പാടുകള്‍ കണ്ടതില്‍ ആശങ്ക , സംഭവത്തില്‍ ദുരൂഹത

മംഗലം ഡാം: ദുരൂഹ സാഹചര്യത്തില്‍ വീടുകളുടെ സമീപത്തായി ചോരപ്പാടുകള്‍ കണ്ടതില്‍ ജനങ്ങള്‍ക്ക് ആശങ്ക. മംഗലം ഡാം കല്ലാനക്കരയില്‍ കോണ്‍ക്രീറ്റ് റോഡിലും റോഡരികിലെ വീടുകളുടെ സമീപത്തുമാണ് രക്തപ്പാടുകള്‍ കണ്ടത്. ഞായറാഴ്ചയാണ് ചോരപ്പാടുകള്‍ കണ്ടെത്തിയത് .

Read Also : മോഷണക്കുറ്റം ആരോപിച്ച് 26കാരനെ ആൾക്കൂട്ടം കെട്ടിയിട്ട് തല്ലിക്കൊന്നു

വീട്ടുകാര്‍ രാവിലെ പുറത്തിറങ്ങിയപ്പോഴാണ് മുറ്റത്തും റോഡിലുമായി ചോരപ്പാടുകള്‍ കാണുന്നത്. കോണ്‍ക്രീറ്റ് റോഡില്‍ രക്തം ഒലിച്ച നിലയില്‍ കാണപ്പെട്ടു. വീട്ടുമുറ്റത്തുള്ള ചോരപ്പാട് പുറകിലെ കുളിമുറി വരെയുണ്ട്. പുലര്‍ച്ച രണ്ടരയോടെ നായ്ക്കള്‍ കുരച്ചിരുന്നതായി വീട്ടുകാര്‍ പറഞ്ഞു. മറ്റു ശബ്ദങ്ങളൊന്നും കേട്ടില്ലെന്നും ഇവര്‍ പറഞ്ഞു.

മംഗലം ഡാം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button