Latest NewsKeralaNews

ലിപ്പ്സ്റ്റിക്ക് ഇട്ട്, ഹീലുള്ള ചെരുപ്പുമായി ശബരിമല കയറാനായി പോകുന്ന ആക്ടിവിസ്റ്റ്; പ്രചാരണ വീഡിയോയുമായി യുഡിഎഫ്

'വിശ്വാസ സംരക്ഷണത്തിന് നിയമനിര്‍മാണം, UDFന്റെ വാക്ക്' എന്ന വാചകത്തോടെയാണ് വീഡിയോ അവസാനിക്കുന്നത്

നിയമസഭാ തെരഞ്ഞെടുപ്പിൽ ശബരിമല യുവതീപ്രവേശന വിവാദം ആയുധമാക്കാനുള്ള തീരുമാനത്തിലാണ് യുഡിഎഫ്. ശബരിമലയില്‍ തങ്ങള്‍ നിയമനിര്‍മാണം നടത്തുമെന്ന് പറഞ്ഞുകൊണ്ടുള്ള തിരഞ്ഞെടുപ്പ് പ്രചാരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്നണി വീണ്ടും.

ശബരിമല തീര്‍ത്ഥാടനത്തിനായി ഇരുമുടിക്കെട്ട് തയ്യാറാക്കുന്ന ഭക്തരുടെ ദൃശ്യങ്ങളോടെ ആരംഭിക്കുന്ന വീഡിയോയിൽ ചുണ്ടുകളില്‍ ലിപ്പ്സ്റ്റിക്ക് പുരട്ടി, ഹീലുള്ള ചെരുപ്പുകളിട്ട്, ചെവിയില്‍ ഹെഡ്‌ഫോണ്‍ വച്ചുകൊണ്ട് ട്രാവല്‍ ബാഗുമായി ശബരിമല കയറാനായി പോകുന്ന ആക്ടിവിസ്റ്റ് എന്ന് തോന്നിക്കുന്ന യുവതിയെയാണ് കാണിക്കുന്നത്. യുവതി ഇടയ്ക്ക് തന്റെ മൊബൈല്‍ ഫോണില്‍ സെല്‍ഫി എടുക്കുകയും ചെയ്യുന്നുണ്ട്. ഇവര്‍ക്കൊപ്പം പൊലീസുകാരുടെ വേഷത്തിലുള്ള മോഡലുകളെയും കാണാം. ശേഷം കാണുന്നത്, ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട മാദ്ധ്യമ വാര്‍ത്തകള്‍ കാണുന്ന കുടുംബസ്ഥകളായ സ്ത്രീകളെയാണ്.

read also:പ്രതിദിനം 20000ലധികം കൊവിഡ് കേസുകൾ; മുഖ്യമന്ത്രിമാരുടെ അടിയന്തര യോഗം വിളിച്ച്‌ പ്രധാനമന്ത്രി

‘വിശ്വാസ സംരക്ഷണത്തിന് നിയമനിര്‍മാണം, UDFന്റെ വാക്ക്’-എന്ന വാചകത്തോടെ അവസാനിക്കുന്ന വീഡിയോയിൽ ‘നാട് നന്നാകാന്‍ യുഡിഎഫ്’ എന്ന തിരഞ്ഞെടുപ്പ് മുദ്രാവാക്യവും ചേർത്തിട്ടുണ്ട്.

മതവികാരത്തെ ചൂഷണം ചെയ്തുകൊണ്ട് യുഡിഎഫ് തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാനുള്ള ശ്രമത്തിലാണ് യുഡിഎഫ് എന്ന വിമർശനമാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button