Latest NewsNewsGulfQatar

വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റുകള്‍ മറച്ച് യാത്ര; ഖത്തറിൽ പിടികൂടിയത് 16 വാഹനങ്ങള്‍

ദോഹ: വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റുകള്‍ മറച്ച് യാത്ര ചെയ്‍ത 16 വാഹനങ്ങള്‍ പിടികൂടിയതായി ഖത്തര്‍ ജനറല്‍ ട്രാഫിക് ഡയറക്ടറേറ്റ് അറിയിക്കുകയുണ്ടായി. ഇവരെ തുടര്‍ നടപടികള്‍ക്കായി പ്രോസിക്യൂഷന് കൈമാറിയിരിക്കുന്നു. മറ്റ് നിയമലംഘനങ്ങള്‍ക്ക് 45 വാഹനങ്ങള്‍ക്കെതിരെയും നടപടികള്‍ സ്വീകരിച്ചതായി അധികൃതര്‍ അറിയിക്കുകയുണ്ടായി.

ഫെബ്രുവരി 13 മുതല്‍ മാര്‍ച്ച് 13 വരെയുള്ള കാലയളവില്‍ സീലൈന്‍ ഏരിയയില്‍ നിന്നാണ് നമ്പര്‍ പ്ലേറ്റുകള്‍ മറച്ചുവെച്ച് യാത്ര ചെയ്‍ത 16 വാഹനങ്ങളെ പിടികൂടിയിരിക്കുന്നത്. അധികൃതര്‍ പുറത്തുവിട്ട ചിത്രങ്ങള്‍ പ്രകാരം മിക്ക വാഹനങ്ങളിലും ഫേസ്‍ മാസ്‍ക്കുകളാണ് വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റ് മറയ്‍ക്കാനായി ഉപയോഗിച്ചിരിക്കുന്നത്.

മൂന്ന് ദിവസം തടവും പിന്നീട് മറ്റ് നടപടികള്‍ക്കായി കോടതിയിലേക്ക് കൈമാറുന്നതുമാണ് നമ്പര്‍ പ്ലേറ്റ് മറച്ചുവെയ്ക്കുന്നതിനുള്ള ശിക്ഷ. ഗതാഗത നിയമലംഘങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് ട്രാഫിക് ജനറല്‍ ഡയറക്ടറേറ്റ് ആവശ്യപ്പെടുകയുണ്ടായി. റോഡിലെ സുരക്ഷ ഉറപ്പാക്കാനായി നിയമങ്ങള്‍ പാലിക്കേണ്ടതിന്റെ ആവശ്യകതകളെക്കുറിച്ചും അധികൃതര്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button