KeralaLatest News

‘ബിജെപിയിൽ മാത്രം കാണുന്ന മാതൃക, നേമത്ത് പോസ്റ്ററുകൾ ഒട്ടിച്ച് ചിറയൻകീഴിലെ സ്ഥാനാർഥി’

ബിജെപിയെ തോൽപ്പിച്ചാൽ പാർട്ടിക്കുള്ളിൽ വീരപരിവേഷം ഉണ്ടാകുമെന്ന കണക്കുകൂട്ടലിലാണ് കെ മുരളീധരൻ

ബിജെപിയുടെ സുസ്ഥിര മണ്ഡലമായ നേമത്തെ പ്രചാരണത്തെ ബിജെപി പ്രവർത്തകരും നേതാക്കളും ആവേശത്തോടെയാണ് കാണുന്നത്. മറ്റു മണ്ഡലങ്ങളിലെ മത്സരാർത്ഥികൾ പോലും നേമത്ത് പ്രചാരണപ്രവർത്തനങ്ങൾ നടത്തുന്ന കാഴ്ചയാണ് കാണുന്നത്. കുമ്മനം രാജശേഖരൻ ആണ് നേമത്ത് എൻഡിഎ സ്ഥാനാർഥി. ഇവിടെ ചിറയിൻകീഴ്‌ മണ്ഡലത്തിൽ മത്സരിക്കുന്ന ബിജെപിയുടെ കൗൺസിലർ ആശാനാഥ് ആണ് നേമം മണ്ഡലത്തിൽ കുമ്മനം രാജശേഖരന്റെ പോസ്റ്റർ ഒട്ടിച്ച് പ്രചാരണം നടത്തുന്നത്.

സ്വന്തം മണ്ഡലമായ ചിറയിൻ കീഴിലേക്ക് പോകുന്നതിനു മുന്നെയാണ് ആശാനാഥ്‌ കുമ്മനത്തിനു വേണ്ടി നേമത്ത് പോസ്റ്റർ ഒട്ടിച്ചത്.  ഇതിന്റെ ഫോട്ടോ ആശാനാഥ് തന്നെയാണ് ഫേസ്‌ബുക്കിൽ പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിന്റെ അടിയിൽ നിരവധിപേരാണ് അഭിനന്ദനവുമായി രംഗത്തെത്തിയത്. ഇത് ബിജെപിയിൽ മാത്രം കാണുന്ന മാതൃകയാണെന്ന് പലരും അഭിപ്രായപ്പെടുന്നത്. അതേസമയം നേമമാണ് രാജ്യം തന്നെ ഇപ്പോൾ ഉറ്റുനോക്കുന്ന മണ്ഡലം. യുഡിഎഫിന്റെ കെ മുരളീധരനാണ് ഇവിടെ കുമ്മനത്തിനെതിരെ മത്സരിക്കുന്നത്.

read also: ‘കാലംകാത്തുവെച്ച നിധി ഒരു ലൈവിട്ടാല്‍ നാലഞ്ചുലക്ഷം വോട്ട് കിട്ടും. ബാക്കി യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് വീതിക്കും’

എൽഡിഎഫ് സ്ഥാനാർത്ഥിയായി ശിവൻകുട്ടി ആണ് മത്സരിക്കുന്നത്. കോൺഗ്രസ് ഹൈക്കമാൻഡിനും പ്രത്യേക താല്പര്യം ഉള്ള സീറ്റാണ് നേമം. ബിജെപിയെ തോൽപ്പിച്ചാൽ പാർട്ടിക്കുള്ളിൽ വീരപരിവേഷം ഉണ്ടാകുമെന്ന കണക്കുകൂട്ടലിലാണ് കെ മുരളീധരൻ. അതേസമയം 51 ശതമാനം വോട്ടു ഷെയറുമായി വൻവിജയം നേടുമെന്ന ആത്മവിശ്വാസത്തിലാണ് കുമ്മനം രാജശേഖരൻ. ഇരുമുന്നണികളേയും തോൽപ്പിച്ചു മണ്ഡലത്തിൽ വിജയം വരുമെന്ന വാശിയിൽ ശിവൻകുട്ടിയും മത്സര രംഗത്തുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button