Latest NewsKerala

‘ഹെലികോപ്‌ടറില്‍ കെ സുരേന്ദ്രൻ ആര്‍ഭാട യാത്ര നടത്തുന്നു’ ; സൈക്കിള്‍ ചവിട്ടി സിപിഎമ്മിന്റെ പ്രതിഷേധം

സുരേന്ദ്രന്‍ ഹെലികോപ്ടറില്‍ വന്നിറിങ്ങിയ പൈവളികെയിലാണ് പ്രതിഷേധം നടത്തിയത് .

കാസര്‍കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ രണ്ടിടത്ത് മത്സരിക്കുന്ന ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ ആര്‍ഭാട യാത്രക്കെതിരെ സൈക്കിളിലും ട്രാക്ടറിലും സഞ്ചരിച്ച്‌ സിപിഎം പ്രതിഷേധിച്ചു. സുരേന്ദ്രന്‍ ഹെലികോപ്ടറില്‍ വന്നിറിങ്ങിയ പൈവളികെയിലാണ് പ്രതിഷേധം നടത്തിയത് .

പെട്രോള്‍, ഡീസല്‍, പാചകവാതക വില വര്‍ധനയില്‍ ജനങ്ങളെ കേന്ദ്ര സര്‍ക്കാര്‍ കൊള്ളയടിക്കുമ്പോള്‍ ഹെലികോപ്ടറില്‍ പറന്ന് കോടികള്‍ പൊടിക്കുന്നത് തുറന്നുകാട്ടാനാണ് എല്‍ഡിഎഫ് നേതൃത്വത്തില്‍ സൈക്കിളിലും ട്രാക്ടറിലും റാലി നടത്തിയത് എന്നാണ് ഇവരുടെ വിശദീകരണം.

read also: ‘അഴിമതി ഇല്ലാത്ത വ്യക്തിത്വം’ പാലക്കാട് ബിജെപി സ്ഥാനാർഥി ഇ ശ്രീധരന് പാലക്കാട് രൂപതയുടെ പരസ്യ പിന്തുണ

എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി വി രമേശന്‍ റാലിയില്‍ പങ്കെടുത്തു. കര്‍ഷകര്‍, യുവാക്കള്‍, ഉള്‍പ്പെടെയുള്ള ആളുകൾ പങ്കടുത്തു. എല്‍ഡിഎഫ് നേതാക്കളായ അബ്ദുള്‍ റസാഖ് ചിപ്പാര്‍, സി കെ അജിത്, സദാനന്ദ കൊറിക്കാര്‍, ബി എ ബഷീര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button