Latest NewsIndia

ഡല്‍ഹി അതിര്‍ത്തിയിലെ പ്രതിഷേധത്തിന് ശക്തി കുറഞ്ഞു ; ഗാസിപൂര്‍- ഗാസിയാബാദ് ചരക്ക് പാത തുറന്നു

ഇതേ തുടര്‍ന്ന് ഉത്തരാഖണ്ഡിലേക്കും, ഉത്തര്‍പ്രദേശിലേക്കും പോകുന്ന ചരക്ക് വാഹനങ്ങള്‍ മറ്റുവഴികളിലൂടെയാണ് പോയിരുന്നത്.

ന്യൂഡല്‍ഹി : കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ അടച്ചിട്ട ചരക്ക് പാത തുറന്നു. ഗാസിപൂര്‍- ഗാസിയാബാദ് ചരക്ക് പാതയാണ് തുറന്നത്. 48 ദിവസങ്ങള്‍ക്ക് ശേഷമാണ് പാതവഴിയുള്ള ഗതാഗതം പൂര്‍വ്വ സ്ഥിതിയിലാകുന്നത്. കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹിയെയും ഉത്തര്‍പ്രദേശിനെയും ബന്ധിപ്പിക്കുന്ന അഞ്ച് ചരക്ക് പാതകളാണ് അധികൃതര്‍ അടച്ചത്. ഇതേ തുടര്‍ന്ന് ഉത്തരാഖണ്ഡിലേക്കും, ഉത്തര്‍പ്രദേശിലേക്കും പോകുന്ന ചരക്ക് വാഹനങ്ങള്‍ മറ്റുവഴികളിലൂടെയാണ് പോയിരുന്നത്.

ജനുവരി 26 നാണ് ഗാസിപൂര്‍- ഗാസിയാബാദ് ചരക്ക് പാത അടച്ചത്. റിപ്പബ്ലിക് ദിനത്തില്‍ ട്രാക്ടര്‍ റാലിയുടെ മറവില്‍ ഉണ്ടായ പ്രതിഷേധത്തെ തുടര്‍ന്നാണ് പാത അടച്ചിടാന്‍ അധികൃതര്‍ തീരുമാനിച്ചത്. ഇതിനിടെ മാര്‍ച്ച്‌ രണ്ടിന് അടിയന്തിര സാഹചര്യത്തില്‍ ആറ് മണിക്കൂര്‍ നേരത്തേക്ക് പാത തുറന്ന് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് പൂര്‍ണ്ണമായി തുറക്കാന്‍ തീരുമാനിച്ചത്.

read also: ‘ബിജെപിയിൽ മാത്രം കാണുന്ന മാതൃക, നേമത്ത് പോസ്റ്ററുകൾ ഒട്ടിച്ച് ചിറയൻകീഴിലെ സ്ഥാനാർഥി’

ഡല്‍ഹി അതിര്‍ത്തിയിലെ പ്രതിഷേധത്തിന് ശക്തി കുറഞ്ഞ പശ്ചാത്തലത്തില്‍ കൂടിയാണ് തീരുമാനം. ഗാസിപൂര്‍- ഗാസിയാബാദ് ചരക്ക് പാതയൊഴികെ ബാക്കി പാതകള്‍ ഇപ്പോഴും അടച്ചിട്ടിരിക്കുകയാണ്. അതേസമയം അതിർത്തിയിൽ കെട്ടിടം ഒക്കെ നിർമ്മിച്ച് സ്ഥിരമായി സമരം ചെയ്യാനുള്ള ഇടനിലക്കാരുടെ ശ്രമത്തിനെതിരെ വലിയ പ്രതിഷേധമായിരുന്നു ഉയർന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button