Latest NewsNewsIndiaBusiness

സന്തോഷ വാർത്ത! ഏപ്രിൽ ഒന്ന് മുതൽ നമ്മുടെ ശമ്പളത്തിൽ മാറ്റങ്ങൾ വരുന്നു; അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

പുതിയ വേതന വ്യവസ്ഥ സർക്കാർ പുറത്തിറക്കിയാൽ രാജ്യത്തെ ജീവനക്കാർക്ക് അവരുടെ ശമ്പള ഘടനയിൽ വലിയ മാറ്റങ്ങൾ പ്രതീക്ഷിക്കാം. പുതിയ സാമ്പത്തിക വർഷം ആരംഭിക്കുന്ന ഏപ്രിൽ 1 മുതൽ ഇതുസംബന്ധിച്ച മാറ്റങ്ങൾ ആരംഭിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. പുതിയ സാമ്പത്തിക വർഷം ആരംഭിക്കുമ്പോൾ ജീവനക്കാർക്ക് സന്തോഷമുള്ള വാർത്തയാണ് പുറത്തു വരുന്നതെന്ന് സൂചന.

Also Read:രാജ്യത്ത് ഏപ്രില്‍ ഒന്ന് മുതല്‍ ഏഴ് ബാങ്കുകളുടെ ചെക്-പാസ് ബുക്കുകള്‍ അസാധുവാകും

2019 ൽ സർക്കാർ പുറത്തിറക്കിയ വേതന വ്യവസ്ഥ വിജ്ഞാപനമനുസരിച്ച് (കോഡ് ഓൺ വേജസ്) ജീവനക്കാരുടെ കൈകളിലെത്തുന്ന വേതനത്തിൽ കുറവ് വരുത്തിയിരുന്നു. പുതിയ നിയമങ്ങൾ അനുസരിച്ച് മൊത്തം ശമ്പളത്തിൻ്റെ പരമാവധി 50 ശതമാനമായിരിക്കും അലവൻസുകൾ. ഇത് ഒരു ജീവനക്കാരന്റെ ശമ്പള ഘടനയിൽ വലിയ രീതിയിൽ മാറ്റങ്ങളുണ്ടാക്കും.

നിലവിൽ അടിസ്ഥാന ശമ്പളം 50 ശതമാനമോ അതിൽ കൂടുതലോ ഉള്ള ജീവനക്കാരെ പുതിയ നയം ബാധിക്കില്ല. അടിസ്ഥാന ശമ്പളം 50 ശതമാനത്തിൽ താഴെയുള്ളവർക്ക് ടേക്ക്-ഹോം ശമ്പളത്തിൽ മാറ്റം കാണാനാകും. നിങ്ങളുടെ കൈകളിലെത്തുന്ന ശമ്പളത്തിൽ വർധനവ് ഉണ്ടാകും. ഇതിനുപുറമെ, പ്രൊവിഡന്റ് ഫണ്ടിലും (പിഎഫ്) ഗ്രാറ്റുവിറ്റിയിലും കാര്യമായ മാറ്റങ്ങളുണ്ടാകാം.

Also Read:രാജ്യത്ത് ആശങ്ക ഉയരുന്നു; ഇന്ത്യയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1.58 ലക്ഷം കടന്നു

അടിസ്ഥാന ശമ്പളത്തിൽ വർധനവ് ഉണ്ടാകുന്നതിലൂടെ പി.എഫിനുള്ള വിഹിതവും വർധിക്കും. ഉയർന്ന ശമ്പളമുള്ള ജീവനക്കാരുടെ വേതന ഘടനയിൽ അലവൻസ് വിഭാഗത്തിലായിരിക്കും വർധനവ് ഉണ്ടാവുക. പി‌എഫും ഗ്രാറ്റുവിറ്റിയും വർധിപ്പിച്ചാൽ അത്, കമ്പനികളുടെ ചിലവ് ഉയർത്തുന്നതിലേക്ക് നയിക്കും. ശമ്പള വർധനവിൻ്റെ ഒപ്പം തന്നെ, ജീവനക്കാരുടെ തൊഴിൽ സമയത്തിലും മാറ്റങ്ങളുണ്ടാകും. ഓഫീസിലെ പരമാവധി സമയം 12 മണിക്കൂർ ആയി ഉയർത്തും. 15 മുതൽ 30 വരെ നീളുന്ന അധിക സമയം ജോലിയെ ഓവർ ടൈം ജോലിയായി പരിഗണിക്കും. കൂടാതെ, ഓരോ അഞ്ച് മണിക്കൂർ ജോലിക്ക് ശേഷവും അര മണിക്കൂർ നേരത്തേ ഇടവേള ജീവനക്കാർക്ക് അനുവദിക്കുന്നതാകും പുതിയ നിയമം.

shortlink

Related Articles

Post Your Comments

Related Articles


Back to top button