Latest NewsNewsBusiness

രാജ്യത്ത് ഏപ്രില്‍ ഒന്ന് മുതല്‍ ഏഴ് ബാങ്കുകളുടെ ചെക്-പാസ് ബുക്കുകള്‍ അസാധുവാകും

ഉപഭോക്താക്കള്‍ക്ക് നിര്‍ദ്ദേശങ്ങളുമായി ബാങ്കുകള്‍

ന്യൂഡല്‍ഹി: രാജ്യത്തെ ഏഴ് ബാങ്കുകളുടെ ചെക്-പാസ് ബുക്കുകള്‍ ഉടന്‍ മാറ്റി എടുക്കണമെന്ന് നിര്‍ദ്ദേശം. ഏപ്രില്‍ ഒന്ന് മുതല്‍ മറ്റ് ബാങ്കുകളുമായി ലയിച്ച ദേനാ ബാങ്ക്, വിജയ ബാങ്ക്, കോര്‍പറേഷന്‍ ബാങ്ക്, ആന്ധ്ര ബാങ്ക്, ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്സ്, യുണൈറ്റഡ് ബാങ്ക്, അലഹബാദ് ബാങ്ക് എന്നീ ബാങ്കുകളുടെ ചെക് -പാസ് ബുക്കുകളാണ് അസാധുവാകുന്നത്.

Read Also : തെരഞ്ഞെടുപ്പ് യോഗത്തിൽ പങ്കെടുക്കാൻ കൊണ്ടുപോയ16 കാരനെ പീഡിപ്പിച്ചു; കോണ്‍ഗ്രസ് നേതാവിന്റെ ഡ്രൈവര്‍ക്കെതിരെ പരാതി

കാലാവധി അവസാനിക്കുന്നതിനാല്‍ ഈ ബാങ്കുകളില്‍ അക്കൗണ്ട് ഉള്ളവര്‍ ഉടന്‍ തന്നെ പുതിയ ചെക് ബുക്കിന് അപേക്ഷിക്കണം. മാറിയ ഐ.എസ്.എഫ്.ഇ കോഡും പ്രത്യേകം ചോദിച്ച് മനസിലാക്കണം.

 

ദേനാ ബാങ്കും വിജയ ബാങ്കും ബാങ്ക് ഓഫ് ബറോഡയുമായാണ് ലയിച്ചത്. ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്സും യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യയും പഞ്ചാബ് നാഷണല്‍ ബാങ്കുമായി ലയിച്ചു. ആന്ധ്ര ബാങ്കിന്റെയും കോര്‍പറേഷന്‍ ബാങ്കിന്റെയും ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ പുതിയ ഐ.എഫ്.എസ്.ഇ കോഡ് യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നും അറിയാനാവും. അല്ലെങ്കില്‍ 18002082244 എന്ന നമ്പറിലോ 18004251515 എന്ന നമ്പറിലോ 18004253555 എന്ന നമ്പറിലോ ബന്ധപ്പെട്ടാലും വിവരമറിയാനാവും.

2019 ഏപ്രില്‍ ഒന്നിനാണ് ഈ ബാങ്കുകള്‍ മറ്റ് ബാങ്കുകളുമായി ലയിച്ചത്. ലയന പ്രക്രിയ ഈ മാര്‍ച്ച് 31 ന് അവസാനിക്കുന്നതോടെ ഇനി പഴയ ബാങ്കുകള്‍ ഉണ്ടായിരിക്കില്ല.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button