KeralaLatest NewsNews

കൃഷ്ണകുമാറിന് വേണ്ടി ഇലക്ഷന്‍ പ്രൊമോ വീഡിയോ തയ്യാറാക്കി മകള്‍ ഹന്‍സിക; പങ്കുവെച്ച് താരം

തിരുവനന്തപുരം : നിയസഭ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാര്‍ത്ഥിയായി തിരുവനന്തപുരത്ത് മത്സരിക്കാനൊരുങ്ങുന്ന നടന്‍ കൃഷ്ണകുമാറിന് വേണ്ടി പ്രൊമോ വീഡിയോ തയ്യാറാക്കി ഇളയ മകള്‍ ഹന്‍സിക. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഹന്‍സിക തയ്യാറാക്കിയ വീഡിയോയാണ് കൃഷ്ണകുമാര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്.

വിജയ് നായകനായി എത്തിയ സൂപ്പർ ഹിറ്റ് ചിത്രം മാസ്റ്ററിലെ ‘വാത്തി കമ്മിംഗ്’ എന്ന ഗാനവും കൃഷ്ണകുമാറിന്റെ ഇലക്ഷന്‍ പോസ്റ്ററുകളും ഉള്‍പ്പെടുത്തിയാണ് ഹന്‍സിക വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. ഈ ഗംഭീര വീഡിയോ ഒരുക്കിയതിന് നന്ദി എന്ന് പറഞ്ഞാണ് താരം വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

Read Also :  സംസ്ഥാനത്ത് കോവിഡ് കേസുകൾ കുറയുന്നു ; ഇന്നത്തെ കണക്കുകൾ പുറത്ത് വിട്ടു

അതേസമയം, തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അവസരം നല്‍കിയതില്‍ നന്ദിയുണ്ടെന്നും കേരളത്തിലേക്ക് പദ്ധതികള്‍ നേരിട്ടു കൊണ്ടു വരാന്‍ ശ്രമിക്കുമെന്നുമാണ് കൃഷ്ണകുമാര്‍ പറയുന്നത്. തിരുവനന്തപുരത്ത് ഇടതും വലതും ഭരണം വന്നു പോയിട്ടുണ്ട്.മെച്ചപ്പെട്ട ജീവിതം എന്ന വിഷയമാണ് താന്‍ ഇവിടെ തുറന്നു കാണിക്കാന്‍ ആഗ്രഹിക്കുന്നതെന്നും താരം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button