KeralaLatest NewsNews

ജൂനിയർ വിദ്യാര്‍ത്ഥിയെ ക്രൂരമായി റാഗിങിന് ഇരയാക്കി; എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിക്കെതിരെ പരാതി

കൊച്ചി : ജൂനിയർ വിദ്യാര്‍ത്ഥിയെ ക്രൂരമായി റാഗിങിന് ഇരയാക്കിയതായി പരാതി. എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിക്കെതിരെയാണ് വിദ്യാര്‍ത്ഥി പരാതി നൽകിയിരിക്കുന്നത്. മഹാരാജാസ് കോളേജ് ഹോസ്റ്റലില്‍ ഒന്നാം വര്‍ഷ മലയാളം ബിരുദ വിദ്യാര്‍ത്ഥിയായ റോബിനെയാണ് ക്രൂരമായി റാഗിങിന് ഇരയാക്കിയത്. സംഭവത്തിൽ പരിക്കുകളോടെ ഇന്ദിരഗാന്ധി കോ-ഓപ്പറേറ്റീവ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Read Also :  മാനന്തവാടി ബിജെപി സ്ഥാനാര്‍ത്ഥി അറിയാതെയല്ല സ്ഥാനാർത്ഥിയാക്കിയത്, പിന്മാറിയതിനു പിന്നിൽ.. (വീഡിയോ)

ഹോസ്റ്റലില്‍ താമസിക്കാന്‍ സൗകര്യം നല്‍കാമെന്ന് പറഞ്ഞ് വിളിച്ചു കൊണ്ട് വന്നതിന് ശേഷം രണ്ട് ദിവസമാണ് റാഗിങ്ങിന് വിധേയമാക്കിയെന്നാണ് പരാതിയില്‍ പറയുന്നത്. ഇത് സംബന്ധിച്ച് പ്രിന്‍സിപ്പലിലും എറണാകുളം സെന്‍ട്രല്‍ പൊലീസിലും പരാതി നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button