Latest NewsKeralaIndia

മുല്ലപ്പെരിയാര്‍ കേസില്‍ തമിഴ്നാടിന് മുന്നറിയിപ്പുമായി സുപ്രീംകോടതി, സുരക്ഷ അതീവ പ്രധാനം

റൂള്‍ കര്‍വ് ഷെഡ്യൂള്‍ നിശ്ചയിക്കുന്നതിനുള്ള വിവരങ്ങള്‍ രണ്ടാഴ്ചയ്ക്കകം മുല്ലപ്പെരിയാര്‍ ഡാം മേല്‍നോട്ട സമിതിക്ക് നല്‍കണം.

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ കേസില്‍ തമിഴ്നാടിന് മുന്നറിയിപ്പുമായി സുപ്രീംകോടതി. റൂള്‍ കര്‍വ് ഷെഡ്യൂള്‍ നിശ്ചയിക്കുന്നതിനുള്ള വിവരങ്ങള്‍ രണ്ടാഴ്ചയ്ക്കകം മുല്ലപ്പെരിയാര്‍ ഡാം മേല്‍നോട്ട സമിതിക്ക് നല്‍കണം. വിവരങ്ങള്‍ നല്‍കിയില്ലെങ്കില്‍ ചീഫ് സെക്രട്ടറി നടപടി നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പ് നല്‍കിയ കോടതി അണക്കെട്ടിന്റെ സുരക്ഷ അതീവ പ്രധാനമാണെന്നും വ്യക്തമാക്കി.

മേല്‍നോട്ട സമിതി ഉത്തരവാദിത്വങ്ങള്‍ ഉപസമിതിക്ക് കൈമാറിയെന്ന ഹര്‍ജി പരിഗണിച്ച്‌ കൊണ്ടാണ് സുപ്രീംകോടതി ഇടക്കാല നിര്‍ദേശം നല്‍കിയത്. പി.ജെ. ജോസഫിന്റെ മരുമകനും കോതമംഗലത്തെ ട്വന്റി-ട്വന്റി യുടെ സ്ഥാനാര്‍ഥിയുമായ ഡോ. ജോ ജോസഫ് ആണ് ഉപസമിതി രൂപീകരണം ചോദ്യം ചെയ്ത് സുപ്രീംകോടതിയില്‍റിട്ട് ഹര്‍ജി നല്‍കിയത്.

read also: ബാങ്ക് സ്വകാര്യവത്കരണം; ജീവനക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുമെന്ന് നിർമ്മലാ സീതാരാമൻ

റൂള്‍ കര്‍വ്, ഗേറ്റ് ഓപ്പറേഷന്‍ ഷെഡ്യൂള്‍, ഇന്‍സ്ട്രുമെന്റേഷന്‍ എന്നീ കാര്യങ്ങളില്‍ നാലാഴ്ചയ്ക്കകം മേല്‍നോട്ട സമിതി തീരുമാനമെടുക്കണമെന്നും കോടതി നിര്‍ദ്ദശമുണ്ട്. ഉത്തരവ് നടപ്പിലാക്കിയതിന്റെ റിപ്പോര്‍ട്ട് കോടതിക്ക് സമര്‍പ്പിക്കാനും മേല്‍നോട്ട സമിതിയോട് നിര്‍ദ്ദേശിച്ചു. ഹര്‍ജി ഏപ്രില്‍ 22 ന് വീണ്ടും പരിഗണിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button