Latest NewsNewsIndia

ദുരഭിമാന കൊലകൾ തടയും, മിശ്രവിവാഹിതർക്ക് സംരക്ഷണം നൽകും; വോട്ടർമാരെ ചാക്കിട്ട് പിടിക്കാൻ പ്രകടന പത്രികയുമായി കോണ്‍ഗ്രസ്​

ചെന്നൈ: തെരഞ്ഞെടുപ്പിൽ മോടി കൂട്ടാൻ പ്രകടന പത്രിക പുറത്തിറക്കി തമിഴ്നാട് കോൺഗ്രസ്. മിശ്രവിവാഹിതര്‍ക്ക്​ സംരക്ഷണമൊരുക്കുമെന്നും ദുരഭിമാന കൊലകള്‍ തടയാന്‍ നടപടി സ്വീകരിക്കുമെന്നും കോൺഗ്രസ് പ്രകട പത്രികയിൽ പറയുന്നു. ചെന്നൈയിലെ പാര്‍ട്ടി ഓഫിസില്‍ നടന്ന ചടങ്ങില്‍ തമിഴ്​നാട്​ കോണ്‍ഗ്രസ്​ പ്രസിഡന്‍റ്​ കെ.എസ്​. അളഗിരിയാണ്​ പ്രകടന പത്രിക പുറത്തിറക്കിയത്​.

Also Read:തെരഞ്ഞെടുപ്പ് യോഗത്തിൽ പങ്കെടുക്കാൻ കൊണ്ടുപോയ16 കാരനെ പീഡിപ്പിച്ചു; കോണ്‍ഗ്രസ് നേതാവിന്റെ ഡ്രൈവര്‍ക്കെതിരെ പരാതി

സര്‍ക്കാര്‍ ജോലികള്‍ക്കായി എല്ലാ ജില്ലകളിലും 500 യുവാക്കള്‍ക്ക്​ പരിശീലനം നല്‍കും, മദ്യശാലകള്‍ അടച്ചുപൂട്ടും, നീറ്റ്​ പരീക്ഷ ഇല്ലാതാക്കുന്നതിന്​ നടപടികള്‍ സ്വീകരിക്കും, യുവാക്കള്‍ക്ക്​ തൊഴില്‍ നല്‍കുന്നതിന്​ പുതിയ പദ്ധതികള്‍ കൊണ്ടുവരും തുടങ്ങിയവയാണ്​ പ്രധാന വാഗ്​ദാനങ്ങള്‍.

കഴിഞ്ഞയാഴ്ച കോണ്‍ഗ്രസിന്‍റെ സഖ്യകക്ഷിയായ ഡി.എം.കെ പ്രകടന പത്രിക പുറത്തിറക്കിയിരുന്നു. വിദ്യാര്‍ഥികള്‍ക്ക്​ സൗജന്യ കമ്പ്യൂട്ടര്‍​ ടാബ്​ലറ്റുകള്‍, സംസ്​ഥാനത്തെ 75 ശതമാനം തൊഴിലുകളും തമിഴ്​ ജനതക്ക്​ തുടങ്ങിയവയായിരുന്നു ഡി.എം.കെയും വാഗ്​ദാനം. ഇതിനോട് മുട്ടി നിൽക്കുന്ന തരത്തിലുള്ള പ്രകടന പത്രിക തന്നെ പുറത്തിറക്കണമെന്ന് കോൺഗ്രസ് പദ്ധതിയിട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button