CricketLatest NewsNewsSports

ശ്രീലങ്കയ്‌ക്കെതിരെ വെസ്റ്റ്ഇൻഡീസിന് സമ്പൂർണ്ണ ജയം

ശ്രീലങ്കയ്‌ക്കെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയിൽ വെസ്റ്റ്ഇൻഡീസിന് ജയം. പരമ്പരയിലെ അവസാനത്തേയും മൂന്നാമത്തെയും മത്സരത്തിൽ വിൻഡീസ് അഞ്ച് വിക്കറ്റിനാണ് ലങ്കയെ തളച്ചത്. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക ആറ് വിക്കറ്റ് നഷ്ടത്തിൽ 274 റൺസെടുത്തു. മറുപടി ബാറ്റ് ചെയ്ത വെസ്റ്റ് ഇൻഡീസ് കളി തീരാൻ ഒൻപത് പന്ത് ബാക്കി നിൽക്കെ ലക്ഷ്യത്തിലെത്തി. കരിയറിലെ നാലാം ഏകദിന സെഞ്ച്വറി നേടിയ ഡാരൻ ബ്രാവോ (132 പന്തിൽ 102 റൺസ്),ഓപ്പണറും വിക്കറ്റ് കീപ്പർ ഷായ് ഹോപ്പ് (72 പന്തിൽ 64 റൺസ്), കെയ്റോൺ പൊള്ളാഡ് (42) എന്നിവരാണ് ജയം അനായാസമാക്കിയത്.

വാനിന്ദു ഹാസരങ്കെ (80*), അഷൻ ബണ്ടാര (55*) എന്നിവരാണ് ലങ്കൻ സ്കോർ 250 കടത്തിയത്. വിൻഡീസിനുവേണ്ടി അകീൻ ഹുസ്സൈൻ മൂന്ന് വിക്കറ്റും അൽസരി ജോസഫ്, ജാസൺ മുഹമ്മദ് എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി. അതേസമയം, മത്സരത്തിനിടെ തേനീച്ചക്കൂട്ടം പറന്നതിനെ തുടർന്ന് അൽപനേരം കളി തടസപ്പെട്ടു. ലങ്കൻ ഇന്നിങ്സിലെ 38-ാം ഓവറിലാണ് സംഭവം.

shortlink

Post Your Comments


Back to top button