Latest NewsIndia

‘മുൻ മുഖ്യമന്ത്രി നാരായണ സ്വാമിക്ക് സീറ്റില്ല’; പുതുച്ചേരിയില്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത്

നാരായണ സ്വാമിയെ ഒഴിവാക്കി കൊണ്ടുള്ള സ്ഥാനാര്‍ത്ഥി പട്ടികക്കെതിരെ പുതുച്ചേരി കോണ്‍ഗ്രസില്‍ നിന്നും രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്.

പുതുച്ചേരി നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കിയപ്പോള്‍ മുന്‍ മുഖ്യമന്ത്രി വി നാരായണസ്വാമിക്ക് സീറ്റില്ല. പ്രധാനപ്പെട്ട 14 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളുടെ പട്ടികയാണ് പുറത്തിറക്കിയത്. നാരായണ സ്വാമിയെ ഒഴിവാക്കി കൊണ്ടുള്ള സ്ഥാനാര്‍ത്ഥി പട്ടികക്കെതിരെ പുതുച്ചേരി കോണ്‍ഗ്രസില്‍ നിന്നും രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്.

എന്നാൽ 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ നാരായണ സ്വാമി മത്സരിക്കുന്നില്ലെന്നാണ് സംഭവത്തില്‍ പുതുച്ചേരിയുടെ ചുമതലയുള്ള ദിനേശ് ഗുണ്ടുറാവു അറിയിച്ചത്. കോണ്‍ഗ്രസ് മത്സരിക്കുന്ന 15 സീറ്റിലെ ബാക്കി വന്ന ഒരു സീറ്റില്‍ ഉടന്‍ പ്രഖ്യാപനം ഉണ്ടാവുമെന്നും ഗുണ്ടുറാവും അറിയിച്ചു.

പുതുച്ചേരി സര്‍ക്കാരിനെതിരെയുള്ള ബിജെപി അട്ടിമറി നീക്കങ്ങള്‍ തടയാന്‍ നാരായണ സ്വാമിക്ക് കഴിഞ്ഞില്ലെന്ന ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു. ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്‍ ഇക്കാര്യം അറിയിച്ച് ഹൈക്കമാന്റിന് പരാതി നല്‍കുകയുമുണ്ടായി. കൂടാതെ രാഹുലിനെ പരസ്യമായി തെറ്റിദ്ധരിപ്പിക്കുകയും ചെയ്തിരുന്നു. പിന്നാലെയാണ് ഹൈക്കമാന്റിന്റെ അപ്രതീക്ഷിത നീക്കം.

read also: തെരഞ്ഞെടുപ്പ് അടുത്തപ്പോൾ മമതയും രാഹുലും വരെ ക്ഷേത്ര ദർശനം നടത്തുന്നു: ഇത് ബിജെപിയുടെ നേട്ടമാണെന്ന് യോഗി

അതേസമയം കോണ്‍ഗ്രസ് വിട്ട് വന്ന രണ്ട് പേരെ ഉള്‍പ്പെടുത്തികൊണ്ടാണ് ബിജെപി സ്ഥാനാര്‍ത്ഥി പട്ടക. കോണ്‍ഗ്രസ് പിസിസി അധ്യക്ഷനും മന്ത്രിയുമായിരുന്ന എ നമശിവായം മന്നാടിപ്പേട്ട് മണ്ഡലത്തില്‍ നിന്നും ബിജെപി സീറ്റില്‍ മത്സരിക്കും. ഒപ്പം കോണ്‍ഗ്രസ് വിട്ട കാമരാജ് നഗര്‍ എംഎല്‍എ ജോണ്‍കുമാറിന് സിറ്റിംഗ് സീറ്റ് തന്നെ നല്‍കും. എന്‍ഡിഎ സഖ്യത്തിലെ 16 സീറ്റില്‍ ഒന്‍പത് സീറ്റിലാണ് ബിജെപി മത്സരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button