Latest NewsNewsInternational

ഖത്തറില്‍ നിന്നുള്ള യാത്രാവിമാനങ്ങള്‍ക്ക് വിലക്ക്

ദോഹ: ഖത്തറില്‍ നിന്നുള്ള യാത്രാവിമാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി ബ്രിട്ടണ്‍. കോവിഡ് വ്യാപനം കൂടിയ സാഹചര്യത്തിലാണ് ഖത്തറില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് ബ്രിട്ടണ്‍ വിലക്ക് ഏര്‍പ്പെടുത്തിയത്. മാര്‍ച്ച് 19 മുതല്‍ ഖത്തറില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് ബ്രിട്ടണില്‍ പ്രവേശിക്കാനാവില്ല. ബ്രിട്ടന്റെ ഗതാഗതവകുപ്പാണ് ഇക്കാര്യം അറിയിച്ചത്.

Read Also : ലോക്ക് ഡൗൺ കാലത്ത് രാജ്യത്ത് കുടുങ്ങി പോയവരെ കൈമാറി; നരേന്ദ്ര മോദിയ്ക്ക് നന്ദി അറിയിച്ച് പാക് വംശജർ

ഖത്തര്‍ വഴിയുള്ള ട്രാന്‍സിറ്റ് യാത്രക്കാര്‍ക്ക് ബ്രിട്ടണില്‍ പ്രവേശിക്കാന്‍ കഴിയില്ല. ഇക്കാര്യം ഖത്തറിലെ ബ്രിട്ടീഷ് എംബസിയും ട്വീറ്റ് ചെയ്തിട്ടുണ്ട്. ഖത്തറില്‍നിന്ന് വരുന്ന ബ്രിട്ടീഷ്, ഐറിഷ് പൗരന്മാരും ബ്രിട്ടണില്‍ താമസാനുമതിയുള്ള മറ്റ് രാജ്യക്കാരും ബ്രിട്ടണില്‍ എത്തിയാല്‍ ഹോട്ടല്‍ ക്വാറന്റീനില്‍ കഴിയണം.

ഖത്തര്‍, എത്യോപ്യ, ഒമാന്‍, സോമാലിയ രാജ്യങ്ങളെയാണ് ബ്രിട്ടണ്‍ പുതുതായി റെഡ്ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ പോര്‍ട്ടുഗല്‍, മൗറീഷ്യസ് രാജ്യങ്ങളെ റെഡ് ലിസ്റ്റില്‍നിന്ന് മാറ്റുകയും ചെയ്തിട്ടുണ്ട്. നിലവില്‍ ഖത്തറില്‍ കോവിഡ് മഹാമാരിയുടെ രണ്ടാം വരവാണ് ഉള്ളത്. കൊറോണ വൈറസിന്റെ മാരകമായ യു.കെ വകഭേദം ഖത്തറില്‍ ആശങ്ക ഉയര്‍ത്തുകയാണ്. ഈ സാഹചര്യത്തിലാണ് ബ്രിട്ടന്റെ പുതിയ തീരുമാനം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button