KeralaLatest NewsNews

എംഎൽഎ ആയി ധനം സമ്പാദിക്കുക അല്ല ഉദ്ദേശ്യം വികസനം കൊണ്ട് വരികയാണ് തന്റെ ലക്ഷ്യം; മെട്രോമാൻ

പാലക്കാട് : എംഎൽഎ ആയി ധനമോ, അന്തസോ സമ്പാദിക്കുക അല്ല തന്റെ ഉദ്ദേശ്യമെന്ന് പാലക്കാട് ബിജെപി സ്ഥാനാ‍ർത്ഥിയായി മത്സരിക്കുന്ന മെട്രോമാൻ ഇ ശ്രീധരൻ. പ്രധാനമന്ത്രിയായി നരേന്ദ്ര മോദി വന്നതോടെ രാജ്യത്തിന്റെ മുഖഛായ തന്നെ മാറിയെന്നും അതാണ് തന്നെ ബിജെപിയിലേക്ക് ആകർഷിച്ചതെന്നും ഇ ശ്രീധരൻ പറഞ്ഞു.

പാലക്കാട് വലിയ വികസന പദ്ധതികൾ ഒന്നും കാണുന്നില്ല അത് കൊണ്ട് തന്നെ കൃത്യമായ വികസനം കൊണ്ട് വരികയാണ് തന്റെ ലക്ഷ്യം. വികസനം സർക്കാറിൽ നിന്ന് മാത്രമല്ല അല്ലാതെയും മണ്ഡലത്തിൽ കൊണ്ടുവരാൻ സാധിക്കും. ഉന്നത വിദ്യാഭ്യാസത്തിന് മറ്റ് സ്ഥലങ്ങളാണ് പാലക്കാട് ആശ്രയിക്കുന്നത്.അത് മാറ്റണമെന്നും ഇ ശ്രീധരൻ വ്യക്തമാക്കി.

Read Also : ഉറപ്പിക്കാം ഇടുപക്ഷത്തിന്റെ തുടര്‍ഭരണം; ഇടതുമുന്നണിക്കായി പ്രചാരണം തുടങ്ങുമെന്ന് പി സി ചാക്കോ

കഴിഞ്ഞ 6 കൊല്ലമായി പണി പൂർത്തിയാവാത്ത കെഎസ്ആർ ടി സി ബസ് സ്റ്റാന്റ് കൊണ്ട് ജനങ്ങൾക്ക് ഒരു ഉപകാരവും ഉണ്ടായില്ല. ഇൻഡോർ സ്റ്റേഡിയം കാണുമ്പോൾ ദു:ഖമാണ്. മോയൻസ് സ്കൂൾ ഡിജിറ്റലൈസേഷൻ എങ്ങും എത്താത്തത് ദൗർഭാഗ്യകരം. 20 കൊല്ലമായി കേരളത്തിൽ ഒരു വ്യവസായവും വന്നിട്ടില്ല. വ്യവസായങ്ങൾ കൊണ്ടുവരാൻ യാതൊരു പരിശ്രമവും നടത്തിയിട്ടില്ലെന്നും ഇ ശ്രീധരൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button