KeralaNattuvarthaLatest NewsNews

പിണറായിക്കെതിരെ ധര്‍മടത്ത് മത്സരിക്കാന്‍ തയ്യാർ;​ കെ. ​സുധാകരന്‍


നിയമസഭ തെരഞ്ഞെടുപ്പില്‍ ധര്‍മടത്ത്​ മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിക്കാന്‍ തയ്യാറാണെന്ന്​ കെ.പി.സി.സി വര്‍ക്കിങ്​ പ്രസിഡന്‍റ്​ കെ. ​സുധാകരന്‍.

ഹൈക്കമാന്‍ഡ്​ ആവശ്യപ്പെടുകയാണെങ്കില്‍ മത്സരിക്കും. തീരുമാനം ഹൈക്കമാന്‍ഡിനെ അറിയിച്ചിട്ടുണ്ട്. ഇക്കാര്യം ഉമ്മന്‍ചാണ്ടിയുമായി സംസാരിച്ചിരുന്നു. പ്രാദേശിക നേതാക്കളും പ്രവര്‍ത്തകരും താന്‍ ധര്‍മടത്ത്​ മത്സരിക്കണമെന്ന്​ ആവശ്യപ്പെടുന്നുണ്ടെന്നും സുധാകരന്‍ പറഞ്ഞു.

നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ രണ്ടു ദിവസം മാത്രം ബാക്കിനില്‍ക്കെ കണ്ണൂരില്‍ ധര്‍മടം മണ്ഡലത്തില്‍ മാത്രമാണ്​ യു.ഡി.എഫ്​ സ്ഥാനാര്‍ഥിയെ ഇതുവരെ പ്രഖ്യാപിക്കാത്തത്​. വാളയാർ പെൺകുട്ടികളുടെ അമ്മ മത്സരിക്കുകയാണെങ്കിൽ പിന്തുണയ്ക്കുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞിരുന്നു. ഇതിന്​ പിന്നാലെയാണ്​ ധര്‍മടത്ത്​ മത്സരിക്കാന്‍ ഒരുക്കമാണെന്ന പ്രതികരണവുമായി സുധാകരന്‍ രംഗ​ത്തെത്തുന്നത്​.

shortlink

Related Articles

Post Your Comments

Related Articles


Back to top button