KeralaLatest NewsNews

എല്‍.ഡി.എഫിനെ ജനങ്ങള്‍ വെറുക്കുന്നു, അതിനുള്ള പ്രധാന തെളിവായിരുന്നു നേമത്ത് ബി.ജെ.പിയുടെ വിജയം : ഒ.രാജഗോപാല്‍

 

തിരുവനന്തപുരം : കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ നേമത്ത് ബി.ജെ.പി ജയിച്ചത് കോണ്‍ഗ്രസിന്റെ വോട്ട് കൊണ്ടാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയ്‌ക്കെതിരെ ഒ.രാജഗോപാല്‍ എം.എല്‍.എ.  നേമത്തെ ജനപിന്തുണകൊണ്ടാണ് താന്‍ ജയിച്ചതെന്ന് ഒ.രാജഗോപാല്‍ പറഞ്ഞു.

Read Also : ഒരു വര്‍ഷത്തിനകം 5 ലക്ഷം തൊഴിലവസരങ്ങള്‍, ഒരിക്കലും നടപ്പിലാക്കാനാകാത്ത വാഗ്ദാനങ്ങളുമായി മമതയുടെ പ്രകടനപത്രിക

ജയത്തെ കുറച്ചുകാണിക്കാന്‍ പിണറായി വിജയന്‍ ദുര്‍വ്യാഖ്യാനം നടത്തുകയാണ്. അക്രമരാഷ്ട്രീയം മടുത്ത ജനങ്ങളാണ് തന്നെ വിജയിപ്പിച്ചതെന്ന് രാജഗോപാല്‍ പറഞ്ഞു. നേമത്ത് ബി.ജെ.പിയെ വളര്‍ത്തിയത് കോണ്‍ഗ്രസാണെന്ന് മുഖ്യമന്ത്രി ആരോപിച്ചതിന് പിന്നാലെയാണ് രാജഗോപാലിന്റെ പ്രതികരണം.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button