Latest NewsKerala

ഉമ്മന്‍ ചാണ്ടിയുടെ കൈയിലുളളത് ആകെ ആയിരം രൂപ, സ്വന്തമായി വാഹനമില്ല; രമേശ് ചെന്നിത്തല കുറച്ചു കൂടി പണക്കാരൻ

പിണറായി വിജയന്റെ കൈയ്യിലുള്ളത് 10,000 രൂപയാണ്. റിട്ട. അധ്യാപിക കൂടിയായ കമലയുടെ കൈയ്യില്‍ 2000 രൂപയും.

മുന്‍മുഖ്യമന്ത്രിയും പുതുപ്പള്ളി മണ്ഡലം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായ ഉമ്മന്‍ചാണ്ടിയുടെ കൈവശം ആകെയുള്ളത് 1000 രൂപ. ഭാര്യ മറിയാമ്മയുടെ കൈവശം 5000 രൂപയും മകന്‍ ചാണ്ടി ഉമ്മന്റെ കൈവശം 7500 രൂപയുമുണ്ട്. ഉമ്മന്‍ചാണ്ടിയുടെ പേരില്‍ ബാങ്ക് നിക്ഷേപമായി 67,704 രൂപയും ഭാര്യയുടെ പേരില്‍ 24,83,092 രൂപയും ചാണ്ടി ഉമ്മന്റെ പേരില്‍ 14,58,570 രൂപയുമുണ്ട്.

സ്വന്തമായി വാഹനമില്ല. സ്വിഫ്റ്റ് കാര്‍ ഭാര്യയുടെ പേരിലാണ്. ഉമ്മന്‍ചാണ്ടിയുടെ കൈവശം 38 ഗ്രാം സ്വര്‍ണവും ഭാര്യയുടെ കൈവശം 296 ഗ്രാം സ്വര്‍ണവും ഉണ്ട്. 74.37 ലക്ഷത്തിന്റെ സ്ഥാവരജംഗമ വസ്തുക്കളുമാണ് മൂന്ന് പേര്‍ക്കും കൂടിയുള്ളത്. പുതുപ്പള്ളിയില്‍ 3.41 കോടി വിലമതിക്കുന്ന ഭൂമിയുണ്ട്. ഉമ്മന്‍ചാണ്ടിക്ക് ബാധ്യതകളില്ലെങ്കിലും ഭാര്യക്കും മകനും കൂടി ബാങ്കില്‍ 31,49,529 രൂപ വായ്പ ബാധ്യതയുണ്ട്.

ധര്‍മ്മടം നിയോജക മണ്ഡലത്തില്‍ നിന്നും ഇത്തവയും ജനവിധി തേടുന്ന മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യ കമലക്കുമായി ആകെയുള്ള സ്വത്ത് വിവരങ്ങള്‍ നാമനിര്‍ദേശ പത്രികക്കൊപ്പമുള്ള അഫിഡവിറ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇത് പ്രകാരം പിണറായി വിജയന്റെ കൈയ്യിലുള്ളത് 10,000 രൂപയാണ്. റിട്ട. അധ്യാപിക കൂടിയായ കമലയുടെ കൈയ്യില്‍ 2000 രൂപയും.

ഇതിന് പുറമേ തലശ്ശേരി എസ്ബിഐയില്‍ പിണറായി വിജയന് 78,048.51 രൂപയും പിണറായി സര്‍വ്വീസ് സഹകരണ ബാങ്കില്‍ 5400 രൂപയും നിക്ഷേപമുണ്ട്. കൈരളി ചാനലില്‍ 10,000 രൂപയുടെ 1000 ഷെയറും, സാഹിത്യപ്രവര്‍ത്തക സഹകരണ സംഘത്തില്‍ 500 രൂപയുടെ ഒരു ഷെയറും 100 രൂപ വില വരുന്ന ഒരു ഷെയര്‍ പിണറായി ഇന്‍ഡസ്ട്രിയല്‍ കോപ്പറേറ്റീവ് സൊസൈറ്റിയിലുമുണ്ട്. ഇതിന് പുറമേ കിയാലില്‍ ഒരു ലക്ഷം രൂപയുടെ ഷെയറുമുണ്ട്.

സ്വര്‍ണാഭരണങ്ങളൊന്നും സ്വന്തമായില്ല. ബാങ്ക് നിക്ഷേപവും ഷെയറുമടക്കം ആകെ 2,04,048.51 രൂപയുടെ നിക്ഷേപമുണ്ട്. ഇതിന് പുറമേ പിണറായിയില്‍ 8.70 ലക്ഷം രൂപ വിലവരുന്ന വിട് ഉള്‍പ്പെടുന്ന 58 സെന്റ് സ്ഥലവും പാതിരിയാട് 7.90 ലക്ഷം വില വരുന്ന 20 സെന്റ് സ്ഥലവും സ്വന്തമായുണ്ട്.മുഖ്യമന്ത്രിയെന്ന നിലയിലുള്ള ശമ്പളവും വരുമാനവുമാണ് പിണറായി വിജയന്റെ വരുമാനം. കമലക്ക് 29,767,17.61 രൂപയുടെ സമ്പത്താണുള്ളത്.

അതേസമയം 25,000 രൂപയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പേരിലുളളത്. ഭാര്യ അനിതാ രമേശിന്റെ കൈവശം 15,000 രൂപയുണ്ട്. ഡല്‍ഹി പാര്‍ലമെന്റ് ഹൗസിലെ എസ് ബി ഐ ശാഖയില്‍ 5,89,121.12 രൂപയുടെ നിക്ഷേപമാണ് ചെന്നിത്തലയ്‌ക്കുളളത്. ഇതിനൊപ്പം തി​രു​വ​ന​ന്ത​പു​രം ട്ര​ഷ​റി സേ​വിംഗ്സ് ബാ​ങ്കി​ല്‍ 13 ,57,575 രൂ​പ​യും നി​ക്ഷേ​പ​മാ​യു​ണ്ട്.

ശാ​സ്ത​മം​ഗ​ലം ധ​ന​ല​ക്ഷ്‌മി ബാ​ങ്ക് അ​ക്കൗ​ണ്ടി​ല്‍ 42,973 രൂ​പ നി​ക്ഷേ​പി​ച്ചി​ട്ടു​ണ്ട്. ഭാര്യയുടെ‌ പേ​രി​ല്‍ ഡ​ല്‍​ഹി ജ​ന്‍​പ​ഥ്​​ എ​സ് ബി ഐ ശാ​ഖ​യി​ല്‍ 6,16,246 രൂ​പ നി​ക്ഷേ​പ​മു​ണ്ട്. അ​വി​ടെ​ത​ന്നെ മ​റ്റ് ര​ണ്ട് അ​ക്കൗ​ണ്ടി​ലാ​യി 20,97,698 രൂ​പ​യും 11,99,433 രൂ​പ​യു​മു​ണ്ട്.

READ ALSO : വികസനത്തിൽ മാതൃകാമുന്നേറ്റവുമായി ഉത്തർപ്രദേശ്; ലക്‌നൗ നഗരത്തിൽ നിറഞ്ഞ് എ.സി വൈദ്യുത ബസ്സുകൾ

ഇ​ന്ത്യ​ന്‍ ഓ​വ​ര്‍​സീ​സ് ബാ​ങ്ക് പേ​രൂ​ര്‍​ക്ക​ട ശാ​ഖ​യി​ല്‍ 51,367 രൂ​പ​യും ആ​ര്‍ ഡി​യാ​യി 1,32,051 രൂ​പ​യു​ടെ നി​ക്ഷേ​പ​വും അ​നി​ത​ക്കു​ണ്ട്. ആക്‌സിസ് ബാ​ങ്കിന്റെ ക​വ​ടി​യാ​ര്‍ ശാ​ഖ​യി​ല്‍ 1,96,289 രൂ​പ​യും തൊ​ടു​പു​ഴ നെ​ടു​മ​റ്റം സ​ര്‍​വി​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ല്‍ 1,27,678 രൂ​പ​യും അ​നി​ത​യു​ടെ പേ​രി​ലു​ണ്ട്. ഇ​വി​ടെ​ 4,07,312 രൂ​പ​യു​ടെ സ്ഥി​ര നി​ക്ഷേ​പ​മുളളതാ​യും നാ​മ​നി​ര്‍​ദേ​ശ​പ​ത്രി​ക​യോ​ടൊ​പ്പ​മു​ളള സ​ത്യ​വാ​ങ്​​മൂ​ല​ത്തി​ല്‍ കാ​ണി​ച്ചി​ട്ടു​ണ്ട്. വി​വി​ധ സ്​​റ്റേ​ഷ​നു​ക​ളി​ലാ​യി എ​ട്ടോ​ളം കേ​സു​ക​ളും ചെന്നിത്തലയുടെ പേരിലുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button