KeralaLatest NewsNews

പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിയുടെ പോസ്റ്റര്‍ ആവശ്യമില്ല, അമ്പത് വര്‍ഷമായി ജനങ്ങളുടെ മനസില്‍ പതിഞ്ഞ മുഖം;രമേഷ് പിഷാരടി

കോട്ടയം : മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പങ്കെടുത്ത് നടന്‍ രമേഷ് പിഷാരടി. തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിക്ക് പോസ്റ്റര്‍ പോലും ആവശ്യമില്ലെന്നും താരം പറഞ്ഞു.

‘കേരളത്തിന്റെ മറ്റെല്ലാ സ്ഥലങ്ങളിലും പോസ്റ്റര്‍ വെച്ചാലും, പുതുപ്പള്ളിയില്‍ അദ്ദേഹത്തിന്റെ ഒരു പോസ്റ്റര്‍ ഒട്ടിക്കേണ്ട ആവശ്യമില്ല. അത് പത്ത് അമ്പത് വര്‍ഷമായിട്ട് ഇവിടുത്തെ ജനങ്ങളുടെ മനസില്‍ മറയാത്ത രീതിയില്‍ പതിഞ്ഞിരിക്കുന്ന ഒരു മുഖമാണ് ‘- രമേഷ് പിഷാരടി പറഞ്ഞു.

Read Also :  ഇതാവണം നേതാവ്, ഇങ്ങനെയാകണം നേതാവ്; ജനങ്ങൾക്കൊപ്പം നിന്ന് അവരിലൊരാളായി കുമ്മനം

കോണ്‍ഗ്രസ് നേതൃത്വം സ്ഥാനാര്‍ത്ഥികളുടെ പട്ടിക പുറത്തുവിടുന്നതിന് മുൻപ് നേമത്ത് ഉമ്മന്‍ചാണ്ടിയുടെ പേരാണ് സജീവമായി പരിഗണിച്ചിരുന്നത്. മത്സരിക്കാന്‍ ഉമ്മന്‍ചാണ്ടി സന്നദ്ധത പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പുതുപ്പള്ളി വിടുന്നതിനെതിരെ പ്രവര്‍ത്തകരുടെ പ്രതിഷേധം ശക്തമായതോടെ നേമത്ത് മത്സരിക്കുന്നതില്‍ നിന്നും ഉമ്മന്‍ചാണ്ടി പിന്മാറുകയായിരുന്നു തുടര്‍ന്ന് പുതുപ്പള്ളിയില്‍ തന്നെ മത്സരിക്കുമെന്ന തീരുമാനത്തിലെത്തുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button