KeralaLatest NewsNews

കഴക്കൂട്ടത്ത് വിശ്വാസി സമൂഹം എന്‍ഡിഎയ്‌ക്കൊപ്പം നില്‍ക്കുമെന്ന് ശോഭാ സുരേന്ദ്രന്‍

സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിയ്ക്കുകയായിരുന്നു ശോഭാ സുരേന്ദ്രന്‍

തിരുവനന്തപുരം : കഴക്കൂട്ടത്ത് വിശ്വാസി സമൂഹം എന്‍ഡിഎയ്‌ക്കൊപ്പം നില്‍ക്കുമെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്‍. കഴക്കൂട്ടത്ത് വിജയത്തില്‍ കുറഞ്ഞത് ഒന്നും പ്രതീക്ഷിക്കുന്നില്ലെന്നും വിശ്വാസികള്‍ വിജയിക്കുക എന്നതാണ് പ്രധാനമെന്നും ശോഭാ സുരേന്ദ്രന്‍ വ്യക്തമാക്കി.

സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിയ്ക്കുകയായിരുന്നു ശോഭാ സുരേന്ദ്രന്‍. നാമജപ അവകാശത്തിന് വേണ്ടി പോരാടിയ അമ്മമാരുടെ കണ്ണീരിന് മുന്നില്‍ കടകംപള്ളിക്ക് മുട്ടു കുത്തേണ്ടി വരും. കഴക്കൂട്ടത്ത് എന്‍ഡിഎ നിശ്ചയമായും ജയിക്കുമെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button