Latest NewsNewsInternational

ലോകത്തെ കരുത്തുറ്റ രാഷ്ട്രങ്ങൾ കൈകോർക്കുന്നു; അമേരിക്കയുമായുള്ള സഹകരണത്തിനൊരുങ്ങി ജപ്പാൻ

ഈ മാസം 12-ാം തീയതിയാണ് ക്വാഡ് സഖ്യത്തിന്റെ ആദ്യ വെര്‍ച്വല്‍ യോഗം നടന്നത്.

ടോക്കിയോ: ലോകത്തെ കരുത്തുറ്റ രാഷ്ട്രങ്ങൾ കൈകോർക്കുന്നു. ക്വാഡ് സഖ്യത്തിന്റെ ഭാഗമായി തുടരുന്ന പ്രതിരോധ വാണിജ്യ സഹകരണം പതിന്മടങ്ങ് വര്‍ദ്ധിപ്പിക്കാനൊരുങ്ങി അമേരിക്കയും ജപ്പാനും. ജപ്പാന്‍ പ്രധാനമന്ത്രി യോഷിഹിതേ സുഗ ഉടന്‍ വാഷിംഗ്ടണ്‍ സന്ദര്‍ശിക്കുമെന്നാണ് ‌ റിപ്പോര്‍ട്ട്. അമേരിക്കയുടെ സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും പ്രതിരോധ സെക്രട്ടറി ലോയ്ഡി ജെ ഓസ്റ്റിനും ടോക്കിയോ സന്ദര്‍ശിച്ചതിന് പിന്നാലെയാണ് സുഗയുടെ അമേരിക്കന്‍ യാത്ര തീരുമാനിച്ചത്.

Read Also: പ്രതിരോധ ബന്ധം ശക്തമാക്കും; ഇന്ത്യക്ക് ഉറപ്പ് നൽകി ബൈഡൻ ഭരണകൂടം

‘ഉടന്‍ തന്നെ അമേരിക്ക സന്ദര്‍ശിക്കാന്‍ തീരുമാനിച്ചിരിക്കുന്നു. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ പ്രത്യേക ക്ഷണം ലഭിച്ചതില്‍ സന്തോഷം. ഇരുരാജ്യ ങ്ങളും തമ്മിലുള്ള പങ്കാളിത്തം ശക്തമാക്കാന്‍ സന്ദര്‍ശനം പ്രയോജനപ്പെടുത്തും.’ സുഗ പറഞ്ഞു. ഈ മാസം 12-ാം തീയതിയാണ് ക്വാഡ് സഖ്യത്തിന്റെ ആദ്യ വെര്‍ച്വല്‍ യോഗം നടന്നത്. ഇന്ത്യയും ഓസ്‌ട്രേലിയയുമാണ് അമേരിക്കയ്ക്കും ജപ്പാനും പുറമേ ക്വാഡിലുള്ള മറ്റ് രണ്ട് രാജ്യങ്ങള്‍. പെസഫിക് മേഖലയിലെ ചൈനയുടെ ഭീഷണിയെ നേരിടാനാണ് അമേരിക്ക ആദ്യം നീക്കം നടത്തിയത്. ജപ്പാന്റെ നാവിക വ്യൂഹത്തെ പസഫിക്കിലെ സുരക്ഷയ്ക്കായി നിയോഗിക്കണമെന്ന് അഭ്യര്‍ത്ഥിച്ച അമേരിക്ക പിന്നീട് ഇന്ത്യന്‍ നാവിക സേനയുമായും കൈകോര്‍ത്താണ് പസഫിക്കിലും ഇന്ത്യന്‍ മഹാസമുദ്രത്തിലും സുരക്ഷാ വലയം തീര്‍ത്തി രിക്കുന്നത്.

shortlink

Post Your Comments


Back to top button