Latest NewsNewsIndia

സോഷ്യല്‍ മീഡിയകള്‍ക്ക് നിയന്ത്രണം ; നിലപാട് വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍

സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന വിമര്‍ശനങ്ങളെയും ചോദ്യങ്ങളെയും സര്‍ക്കാര്‍ സ്വാഗതം ചെയ്യുന്നു

ന്യൂഡല്‍ഹി : സോഷ്യല്‍ മീഡിയകള്‍ക്ക് നിയന്ത്രണം ഇപ്പോള്‍ ആലോചനയില്‍ ഇല്ലെന്ന് കേന്ദ്രസര്‍ക്കാര്‍. സോഷ്യല്‍ മീഡിയ നിയന്ത്രണത്തിന് റെഗുലേറ്ററി അതോററ്ററി രൂപീകരിക്കാന്‍ പദ്ധതിയില്ലെന്നാണ് പാര്‍ലമെന്റില്‍ എഴുതി നല്‍കിയ മറുപടിയില്‍ സര്‍ക്കാര്‍ പറയുന്നത്. മികച്ച സാമൂഹിക അന്തരീക്ഷം ഉണ്ടാക്കിയെടുക്കാന്‍ സോഷ്യല്‍ മീഡിയയ്ക്ക് സാധിക്കുമെന്നാണ് കരുതുന്നത്. അതിനാല്‍ തന്നെ അതിനെ നിയന്ത്രിക്കാനുള്ള ഒരു സംവിധാനം ഇപ്പോള്‍ വേണ്ടെന്നാണ് സര്‍ക്കാര്‍ കരുതുന്നതെന്ന് ഐടി, കമ്മ്യൂണിക്കേഷന്‍ കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് നല്‍കിയ മറുപടിയില്‍ പറയുന്നു.

ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 19(1) മുന്നോട്ടു വെയ്ക്കുന്ന അഭിപ്രായ സ്വതന്ത്ര്യം എന്ന മൂല്യത്തിന് സര്‍ക്കാര്‍ പ്രത്യേക പ്രധാന്യമാണ് നല്‍കുന്നത്. സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന വിമര്‍ശനങ്ങളെയും ചോദ്യങ്ങളെയും സര്‍ക്കാര്‍ സ്വാഗതം ചെയ്യുന്നു. പക്ഷെ ഇത് ഭരണഘടന ഉറപ്പു നല്‍കുന്ന അതിര്‍വരമ്പുകളില്‍ നിന്നാകണം. ഐടി ആക്ടില്‍പ്പെടുത്തി മോശമായ ഉള്ളടക്കങ്ങള്‍ ബ്ലോക്ക് ചെയ്യാനും മറ്റും സര്‍ക്കാരിന് കഴിയും.

രാജ്യത്തിന്റെ അഖണ്ഡത, പ്രതിരോധം, ആഭ്യന്തര സമാധാനം, മറ്റ് രാജ്യങ്ങളുമായ സൗഹൃദം ഇവയെ പ്രതികൂലമായി ബാധിക്കുന്ന നീക്കങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നടന്നാല്‍ സര്‍ക്കാര്‍ നടപടി ശക്തമായിരിക്കും. 2020-ല്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ നിന്നും 9849 കണ്ടന്റുകള്‍ ഇത്തരത്തില്‍ നീക്കം ചെയ്തിട്ടുണ്ട്. ഇതില്‍ യുആര്‍എല്ലുകള്‍, അക്കൗണ്ടുകള്‍, വെബ് പേജുകള്‍ എല്ലാം ഉള്‍പ്പെടുന്നെന്നും മന്ത്രി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button