Latest NewsNewsInternational

ജനാധിപത്യത്തിന്റെ പൂർണ്ണതയ്ക്ക് സ്ത്രീകൾ തലപ്പത്ത് വരണമെന്ന് കമല ഹാരിസ്

വാഷിംഗ്ടൺ : ഒരു ജനാധിപത്യത്തിന്റെ അന്തസ്സ് സ്ത്രീ ശാക്തീകരണത്തെ ആശ്രയിച്ചിരിക്കുമെന്ന് അമരിക്കൻ വൈസ് പ്രസിഡന്റ് കമല ഹാരിസ്. ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതിൽ സ്ത്രീകളുടെ പങ്ക് നിർണായകമാണ്. ഐക്യരാഷ്ട്ര സംഘടനുടെ കമ്മീഷൻ ഓഫ് സ്റ്റേറ്റസ് ഓഫ് വുമൺ എന്ന വിഷയത്തിൽ നടത്തിയ 65-ാമത് സമ്മേളനത്തിലാണ് കമല ഹാരിസ് ഇക്കാര്യം അറിയിച്ചത്.

Read Also : ക്ഷേത്രങ്ങൾക്ക് ഇടത് സര്‍ക്കാര്‍ നല്‍കിയ പിന്തുണ ജനങ്ങള്‍ക്കറിയാം : കടകംപള്ളി സുരേന്ദ്രന്‍

നിർണായക തീരുമാനങ്ങളെടുക്കുന്ന പ്രക്രിയയിൽ സ്ത്രീകളെ ഉൾപ്പെടുത്താതിരിക്കുന്നത് വരെ ജനാധിപത്യത്തിന് പരിമിതികളുണ്ടാകും. സ്ത്രീ ശാക്തീകരണം സംഭവിക്കാത്ത കാലം വരെ ജനാധിപത്യം പൂർണമായി എന്നവകാശപ്പെടാൻ സാധിക്കില്ലെന്നും അമേരിക്കൻ വൈസ് പ്രസിഡന്റ് വ്യക്തമാക്കി.

ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തിൽ സ്ത്രീകൾ വലിയ വെല്ലുവിളിയാണ് നേരിടുന്നത്. ദാരിദ്ര്യത്തിൽ ജീവിക്കുന്ന സ്ത്രീകൾക്ക് ഭക്ഷണം ലഭിക്കാതിരിക്കുകയും ലിംഗാധിഷ്ഠിത ആക്രമണങ്ങൾക്ക് ഇരയാവുകയുമാണ് ചെയ്യുന്നത്. ഇത് ജനാധിപത്യത്തെ വളരെയധികം ബാധിക്കുമെന്ന് കമല പറഞ്ഞു. അതേസമയം ഓരോ തെരഞ്ഞെടുപ്പ് കഴിയുന്തോറും അമേരിക്കയിൽ വോട്ട് ചെയ്യുന്ന സ്ത്രീകളുടെ എണ്ണത്തിൽ വർദ്ധനവാണ് കാണാൻ സാധിക്കുന്നതെന്നും കമല കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button