Latest NewsNewsSports

ഓൾ ഇംഗ്ലണ്ട് ഓപ്പൺ; സൈന നെഗ്‌വാൾ പിൻവാങ്ങി

ഓൾ ഇംഗ്ലണ്ട് ഓപ്പൺ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന്റെ ആദ്യ റൗണ്ടിൽ ഇന്ത്യയുടെ സൈന നെഗ്‌വാൾ പിൻവാങ്ങി. ഡെന്മാർക്കിന്റെ മിയാ ബ്ലിഷ്‌ഫെൽഡറ്റിനെതിരെ പോരാട്ടത്തിൽ 8-21, 4-10 സ്കോറുകൾക്ക് പിന്നിട്ട് നിൽക്കുമ്പോൾ പരിക്കിനെ തുടർന്നാണ് താരത്തിന്റെ പിന്മാറ്റം. അതേസമയം പാരുപള്ളി കാശ്യപും ഒന്നാം റൗണ്ടിൽ പുറത്തായി. ജപ്പാന്റെ ഒന്നാം നമ്പർ താരം കെന്റെ മൊമോറ്റോയോട് 13-21, 20-22 സ്കോറുകൾക്കാണ് കാശ്യപിൻറെ തോൽവി.

അതേസമയം, വനിതസിംഗിൾസിൽ ഇന്ത്യയുടെ പിവി സിന്ധുവിന് വിജയം. മലേഷ്യയുടെ സോണിയ ചിയയെക്കെതിരെ നേരിട്ടുള്ള ഗെയിമുകളിലാണ് സിന്ധുവിന്റെ വിജയം. 39 മിനുട്ട് നീണ്ട മത്സരത്തിൽ സിന്ധു 21-11, 21-17 എന്ന സ്കോറിനാണ് സെറ്റുകൾ സ്വന്തമാക്കിയത്. അതേസമയം, വനിത ഡബിൾസ് കൂട്ടുകെട്ടായ അശ്വിനി പൊന്നപ്പ – സിക്കി റെഡ്‌ഡി കൂട്ടുകെട്ട് തായ്‌ലന്റ് ജോഡിയെ 21-14, 21-12 എന്ന സ്കോറിന് പരാജയപ്പെടുത്തി ആദ്യ റൗണ്ട് കടന്നു.

shortlink

Post Your Comments


Back to top button