KeralaLatest NewsNews

എല്‍ഡിഎഫിന്​ ഭരണത്തുടര്‍ച്ച ലഭിക്കണ​മെന്നാണ് തീവ്ര ഹിന്ദു വലതുപക്ഷം ആഗ്രഹിക്കുന്നത്; രാഹുല്‍ ഈശ്വര്‍​

കൊച്ചി : പിണറായി വിജയന്‍ വിജയിക്കണമെന്നാണ് തീവ്ര ഹിന്ദു വലതുപക്ഷം ആഗ്രഹിക്കുന്നതെന്ന്​ രാഹുല്‍ ഈശ്വര്‍. ഒരു പ്രമുഖ മാധ്യമത്തിൽ നടന്ന ചര്‍ച്ചയിലാണ് രാഹുല്‍ ​ ഇക്കാര്യം പറഞ്ഞത്​.

ഈ ഇലക്​ഷനില്‍ പിണറായി വിജയന്‍ ജയിക്കണമെന്നും അങ്ങനെ കോണ്‍ഗ്രസ്​ തകരണമെന്നും ആഗ്രഹിക്കുന്നവരാണ്​ തീവ്ര ഹിന്ദു വലതുപക്ഷത്ത്​ നില്‍ക്കുന്ന ആളുകള്‍. കോണ്‍ഗ്രസ്​ മുക്​തമായ കേരളവും ഭാരതവും ഉണ്ടായാല്‍ മാത്രമേ തങ്ങള്‍ക്ക്​ സ്​പേസ്​ ഉള്ളൂവെന്ന്​ ഇവര്‍ കരുതുന്നു. അതിന്​ ശേഷം ആദ്യം നായര്‍ -നസ്രാണി കോമ്പിനേഷനും പിന്നീട്​ നായര്‍ -നസ്രാണി- ഈഴവ കോമ്പിനേഷനും ഇവിടെ വരണമെന്നുമാണ്​ ആഗ്രഹം. ആര്‍.എസ്​.എസ്​ സൈദ്ധാന്തികന്‍ ബാലശങ്കര്‍ അടക്കമുള്ളവര്‍ പറയുന്നതാണ്​ ഇക്കാര്യമെന്നും രാഹുൽ പറഞ്ഞു.

Read Also :  പാണ്ഡ്യയുടെ മോശം ഫോം ഇന്ത്യയെ സമ്മർദ്ദത്തിലാക്കുന്നു: റമീസ് രാജ

പിണറായിയെ ഏറ്റവും കൂടുതല്‍ എതിര്‍ക്കുന്നവര്‍ പോലും പിണറായി ജയിക്കണമെന്നും കോണ്‍ഗ്രസിന്‍റെ സ്പേസ്​ ഇല്ലാതാക്കണമെന്നും ആഗ്രഹിക്കുന്നവരാണ്. ​ അതാണ്​ കേരളത്തിലെ രാഷ്​ട്രീയ സത്യം. ഇതെല്ലാവര്‍ക്കും അറിയുന്ന കാര്യമാണെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button