Latest NewsNewsIndia

നമുക്ക് ബിജെപിയും വേണ്ട, മോദിയുടെ മുഖവും കാണണ്ട; മമതാ ബാനര്‍ജി

കൊല്‍ക്കത്ത : പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ബിജെപി നേതാക്കളേയും വിമര്‍ശിച്ച് മമതാ ബാനര്‍ജി. തന്റെ മുദ്രാവാക്യം പ്രധാനമന്ത്രി അപഹരിച്ചതായി ആരോപിച്ച മമത മോദിയെ കോപി ക്യാറ്റ് എന്നാണ് വിശേഷിപ്പിച്ചത്. കിഴക്കന്‍ മിഡ്‌നാപുരിലെ ഒരു റാലിയില്‍ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മമത.

‘ബിജെപിയോട് യാത്രാമംഗളങ്ങള്‍ പറയൂ, നമുക്ക് ബിജെപി വേണ്ട, നാം മോദിയുടെ മുഖം കാണാന്‍ ആഗ്രഹിക്കുന്നില്ല. കലാപങ്ങള്‍, കൊളള, ദുര്യോധനന്‍, ദുശ്ശാസനന്‍, മിര്‍ ജാഫിര്‍ എന്നിവയൊന്നും നമുക്ക് വേണ്ട.’ മമത പറഞ്ഞു.

Read Also :  സുരേഷ് ഗോപി ജയിക്കുമെന്ന് ഭയം, തൃശൂരില്‍ കുത്തിത്തിരിപ്പുണ്ടാക്കാന്‍ കോണ്‍ഗ്രസ്

തൃണമൂല്‍ വിട്ട് ബിജെപിയില്‍ ചേര്‍ന്ന സുവേന്ദു അധികാരിയെയും മമത വിമര്‍ശിച്ചു. ‘ഇന്ന് മിഡ്‌നാപുരില്‍ എവിടെ വേണമെങ്കിലും വരാന്‍ എനിക്ക് സ്വാതന്ത്ര്യമുണ്ട്. ആദ്യമെല്ലാം ഞാന്‍ എവിടെയാണ് ഞാന്‍ പോകേണ്ടതെന്ന് ചോദിച്ചിരുന്നു. ഞാനവരെ അന്ധമായി സ്‌നേഹിച്ചു, എന്നാല്‍ അവരെന്നെ വഞ്ചിച്ചു. 2014 മുതല്‍ അവര്‍ക്ക് ബിജെപിയുമായി അടുപ്പമുണ്ടായിരുന്നു. അവരെ വിശ്വസിച്ചിരുന്നുവെന്നതില്‍ എനിക്ക് ഖേദമുണ്ട്.’ മമത കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button