COVID 19Latest NewsNewsIndia

കോവിഡ് വാക്‌സിൻ എല്ലാവരും സ്വീകരിക്കേണ്ട ആവശ്യമില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

ന്യൂഡൽഹി : കോവിഡ് പ്രതിരോധ വാക്‌സിൻ എല്ലാവരും സ്വീകരിക്കേണ്ട ആവശ്യമില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ വർദ്ധൻ. സാർവത്രികമായ വാക്‌സിൻ വിതരണമാണോ സർക്കാർ ലക്ഷ്യമിടുന്നതെന്ന എൻസിപി എംപി സുപ്രിയ സുലെയുടെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. രാജ്യത്തെ എല്ലാ വ്യക്തികൾക്കും വാക്‌സിൻ നൽകേണ്ട ആവശ്യമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

Read Also : ഒവൈസിക്ക് തിരിച്ചടി ; എഐഎംഐഎം സംസ്ഥാന അദ്ധ്യക്ഷൻ പാർട്ടിയിൽ നിന്നും രാജിവെച്ചു

ലോകത്തിലെ എല്ലാവരും പ്രതിരോധ കുത്തിവെയ്‌പ്പെടുക്കേണ്ട സാഹചര്യം നിലവിലില്ലെന്നും ഹർഷ വർദ്ധൻ പറഞ്ഞു. എല്ലാക്കാര്യങ്ങൾക്കും ശാസ്ത്രീയമായ അടിത്തറയുണ്ട്. ശാസ്ത്രീയമായി നോക്കുമ്പോൾ എല്ലാവർക്കും വാക്‌സിൻ നൽകേണ്ട ആവശ്യകതയില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഒരു സംഘം വിദഗ്ധരുടേയും ആരോഗ്യ വകുപ്പിലെ ജീവനക്കാരുടേയും കൂട്ടായ കഠിന പ്രയത്‌നത്തിന്റേയും പരീക്ഷണങ്ങളുടേയും ഫലമാണ് ഇന്ന് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ വിദഗ്ധരുടെ അഭിപ്രായം മാത്രമല്ല പരിഗണിക്കേണ്ടത്. ലോകാരോഗ്യ സംഘടനയുടെ നിർദ്ദേശങ്ങൾ കൂടി പരിഗണിക്കേണ്ടതായുണ്ടെന്നും ഹർഷവർദ്ധൻ മറുപടി നൽകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button