Latest NewsKeralaNewsIndia

ശോഭാ സുരേന്ദ്രൻ വെറും അഡ്ജസ്റ്റ്മെൻ്റ് സ്ഥാനാർത്ഥി; പരിഹാസവുമായി എസ് എസ് ലാൽ

കഴക്കൂട്ടത്ത് മത്സരം എൽ ഡി എഫ് സ്ഥാനാർത്ഥി കടകംപള്ളി സുരേന്ദ്രനുമായിട്ടാണെന്ന് കോൺഗ്രസ് സ്ഥാനാർത്ഥി ഡോ. എസ് എസ് ലാൽ. കഴക്കൂട്ടത്ത് പോരാട്ടം ഞാനും കടകംപളളിയും തമ്മിലാണ്. ശോഭാ സുരേന്ദ്രൻ ബി ജെ പിയുടെ അഡ്‌ജസ്റ്റ്‌മെന്റ് സ്ഥാനാർത്ഥിയാണെന്നും അദ്ദേഹം ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

Also Read:മിലൻ-2ടി ടാങ്ക് വേധ മിസൈലുകൾ സ്വന്തമാക്കാനൊരുങ്ങി ഇന്ത്യ; കരാർ ഒപ്പിട്ടു

അതേസമയം, കഴക്കൂട്ടത്തെ യു ഡി എഫ് സ്ഥാനാർത്ഥിയുടെ പഴയ ലേഖനം തെരഞ്ഞെടുപ്പിൽ ആയുധമാക്കാനുള്ള തയ്യാറെടുപ്പിലാണ് എതിരാളികൾ. ആർത്തവമുള്ള പ്രായത്തിൽ ശബരിമലയിൽ പോയെന്ന പല സ്ത്രീകളുടെ വെളിപ്പെടുത്തലും അയ്യപ്പന് പ്രശ്നം ഉണ്ടാക്കിയില്ലെങ്കിൽ നമ്മളായിട്ട് എന്തിനു വിഷമിക്കണം എന്ന് എസ് എസ് ലാൽ ശബരിമല വിഷയവുമായി ബന്ധപ്പെട്ട് അഭിപ്രായപ്രകടനം നടത്തിയിരുന്നു. ചെറുപ്പക്കാരി സ്ത്രീകളുടെ സാന്നിദ്ധ്യം അയ്യപ്പൻറെ ബ്രഹ്മചര്യത്തിൽ കളങ്കം വരുത്തില്ല എന്ന കാര്യത്തിൽ വിശ്വാസികൾക്ക് ധൈര്യം വേണമെന്നായിരുന്നു എസ് എസ് ലാൽ പറഞ്ഞത്. വിശ്വാസികൾക്ക് അയ്യപ്പൻറെ കൺട്രോളിലും ആത്മനിയന്ത്രണത്തിലും വിശ്വാസമുണ്ടാകണമെന്നായിരുന്നു എസ് എസ് ലാൽ കുറിച്ചത്.

കഴക്കൂട്ടത്ത് ഇക്കുറി എസ് എസ് ലാൽ ആണ് യു ഡി എഫ് സ്ഥാനാർത്ഥിയാകുന്നത്. ശബരിമല വിഷയത്തിൽ വിശ്വാസികൾക്കൊപ്പമാണെന്ന് കോൺഗ്രസ് ആവർത്തിക്കുമ്പോഴും വിശ്വാസികളെ വ്രണപ്പെടുത്തിയ, അയ്യപ്പനെ അപമാനിച്ച എസ് എസ് ലാലിനെ പോലെയുള്ളവരെ തന്നെ കഴക്കൂട്ടത്ത് സ്ഥാനാർത്ഥിയായി നിർത്തുന്നതിലൂടെ കോൺഗ്രസ് മുന്നോട്ട് വെയ്ക്കുന്ന നിലപാട് എന്താണെന്ന് ചോദ്യമുയരുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button