Latest NewsInternational

ചൈനയുടെ കടുത്ത മനുഷ്യാവകാശ ലംഘനങ്ങൾ മുഖത്തു നോക്കിപ്പറഞ്ഞ് അമേരിക്ക

ചൈനയുടെ ഭാഗത്തുനിന്നും വിദേശകാര്യ മന്ത്രിയും സുരക്ഷാ ഉപദേഷ്ടാവുമാണ് പങ്കെടുത്തത്

വാഷിംഗ്ടൺ: മനുഷ്യാവകാശം എന്തെന്നറിയാത്ത രാജ്യമെന്നു ചൈനയുടെ കടുത്ത മനുഷ്യാവകാശ ലംഘനങ്ങൾ എടുത്തു പറഞ്ഞ് അമേരിക്ക. അലാസ്‌കയിൽ ഇരുരാജ്യങ്ങളുമായി നടന്ന ചർച്ചകളിലാണ് അമേരിക്ക ചൈനയുടെ മുഖത്തടിച്ചപോലുള്ള വിമർശനം ഉന്നയിച്ചത്. സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനാണ് ചൈനീസ് ഉദ്യോഗസ്ഥരെ ഇരുത്തി വിയർപ്പിച്ചത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക് സുള്ളിവനും യോഗത്തിൽ പങ്കെടുത്തു.

ചൈനയുടെ ഭാഗത്തുനിന്നും വിദേശകാര്യ മന്ത്രിയും സുരക്ഷാ ഉപദേഷ്ടാവുമാണ് പങ്കെടുത്തത്. ചൈനയെ ആഗോളവിഷയങ്ങളിലെല്ലാം തികഞ്ഞ പ്രതിരോധത്തിലാക്കും വിധമാണ് തെളിവുകൾ നിരത്തി അമേരിക്കയുടെ ബൈഡൻ ഭരണകൂടം യോഗത്തിൽ യോഗത്തിൽ ചോദ്യം ചെയ്തത് . ചൈന വാണിജ്യകാര്യങ്ങളുടെ മറപിടിക്കാനും സാമ്പത്തിക വിഷയത്തിലും ഊന്നാൻ ശ്രമിച്ചതിനെ അമേരിക്ക അംഗീകരിച്ചില്ല.

ചർച്ചയുടെ തുടക്കം തന്നെ ലോകജനത ഇന്നനുഭവിക്കുന്ന പ്രതിസന്ധി ചൂണ്ടിക്കാണിച്ചാണ് അമേരിക്ക തുടങ്ങിയത്. ജനാധിപത്യത്തിലൂന്നിയ ചർച്ച തന്നെ ചൈനയെ കടുത്ത പ്രതിസന്ധിയിലാക്കി. മനുഷ്യാവകാശം പ്രധാന ചർച്ചയാക്കിയ യോഗത്തിൽ സിൻജിയാംഗ് മുസ്ലീം വിഷയം , ഹോങ്കോംഗ്, ടിബറ്റ്, തായ്വാൻ എല്ലാത്തിലുമുള്ള ആശങ്ക അമേരിക്ക കടുത്ത ഭാഷയിൽ രേഖപ്പെടുത്തി.

read also: ബിജെപിയോട് വെറുപ്പ് ജനങ്ങൾക്കല്ല, നിങ്ങളുടെ സർവേ നടത്തിയ മാധ്യമ പ്രവർത്തകർക്ക്: വി മുരളീധരൻ

ഹോങ്കോംഗിന് മേലുള്ള ചൈനയുടെ കടന്നുകയറ്റത്തെ തുടർന്ന് ബൈഡൻ ഉപരോധം പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് അലാസ്‌കയിൽ ഇരുരാജ്യങ്ങളും ഒരുമിച്ചിരുന്നത്.അമേരിക്ക ആഗോള മനുഷ്യരാശിയുടെ സ്വാതന്ത്ര്യം മുഖ്യവിഷയമാക്കി ഉയർത്തിക്കാട്ടിയതോടെ ചൈന പ്രതിക്കൂട്ടിലായി. ജനാധിപത്യം കാത്തുസൂക്ഷിക്കുന്ന ഒരു ഉദാഹരണം പോലും പറയാൻ ചൈനയുട കയ്യിലില്ലെന്നും ബ്ലിങ്കൻ പറഞ്ഞു. അമേരിക്കൻ നയം വെള്ളം ചേർക്കാതെ അവതരിപ്പിച്ച ബ്ലിങ്കനെ ബൈഡൻ പ്രശംസിക്കുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button