Latest NewsNewsIndia

ടെലിവിഷൻ റേറ്റിംഗ് പോയിന്റിൽ തിരിമറി കാട്ടിയ മൂന്ന് ചാനലുകളുടെ സ്വത്തുക്കൾ കണ്ടുകെട്ടി എൻഫോഴ്‌സ്‌മെന്റ്

മുംബൈ: ടെലിവിഷൻ റേറ്റിംഗ് പോയിന്റിൽ തിരിമറി കാട്ടിയ കേസിൽ മൂന്ന് ചാനലുകളുടെ 32 കോടി വരുന്ന സ്വത്തുക്കൾ കണ്ടുകെട്ടി എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ്. ഫക്ത് മറാത്തി, ബോക്‌സ് സിനിമ, മഹാ മൂവി എന്നീ ചാനലുകളുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. റേറ്റിംഗിൽ തിരിമറി കാണിച്ച് മൂന്ന് ചാനലുകളും കൂടി 46 കോടി രൂപയോളം പരസ്യവരുമാനം ഉണ്ടാക്കിയതായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ഉദ്യോഗസ്ഥർ അറിയിച്ചു.

ബാങ്ക് അക്കൗണ്ടുകളും ഭൂമിയും വാണിജ്യ, താമസ സൗകര്യങ്ങളും ഉൾപ്പെടെയുളള ആസ്തികളാണ് ഇഡി കണ്ടുകെട്ടിയത്. മുംബൈ, ഡൽഹി, ഇൻഡോർ, ഗുഡ്ഗാവ് തുടങ്ങിയ സ്ഥലങ്ങളിലെ സ്വത്തുവകകളാണിത്. അടുത്ത ആഴ്ച കേസിൽ കുറ്റപത്രം സമർപ്പിക്കാനിരിക്കെയാണ് എൻഫോഴ്‌സ്‌മെന്റിന്റെ നടപടി. റേറ്റിംഗ് പോയിന്റിൽ തിരിമറി നടത്തിയതായി സംശയിക്കുന്ന മറ്റ് ചാനലുകൾക്കെതിരേയും നടപടി വരുമെന്ന് സൂചനയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button