Latest NewsKeralaNews

ശ്രീശങ്കരാചാര്യരുടെ ജന്മഭൂമിയായ കേരളത്തെ കശ്മീരാക്കാൻ ശ്രമം നടക്കുന്നുവെന്ന് ലഡാക്ക് എംപി

തിരുവനന്തപുരം :  തീവ്ര മതമൗലികവാദികളും ഇടതുപക്ഷവും ചേർന്ന് ശ്രീശങ്കരാചാര്യരുടെ ജന്മഭൂമിയായ കേരളത്തെ മറ്റൊരു കശ്മീരാക്കാൻ ശ്രമിക്കുകയാണെന്ന് ലഡാക്ക് എംപി ജാം യാങ് സെറിംഗ് നംഗ്യാൽ . കേരളത്തെ തിരികെ ദൈവത്തിന്റെ നാടാക്കി മാറ്റുകയാണ് എൻഡിഎ ലക്ഷ്യംവെക്കുന്നതെന്നും നംഗ്യാൽ പറഞ്ഞു.

Read Also : സംസ്ഥാനത്ത് കോവിഡ് കേസുകൾ കുറയുന്നു ; ഇന്നത്തെ കണക്കുകൾ പുറത്ത് വിട്ടു

സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെയും നംഗ്യാൽ രൂക്ഷമായ വിമർശനമാണ് ഉന്നയിച്ചത്. രാജ്യത്തിന്റെ ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഒരു മുഖ്യമന്ത്രിയുടെ ഓഫീസ് കള്ളക്കടത്ത് കേസിൽ പെടുന്നത്. സ്പീക്കറും അരഡസൻ മന്ത്രിമാരും ഈ കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം ആരോപിച്ചു.

എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കവേയാണ് അദ്ദേഹം സർക്കാരിനെതിരെ ആഞ്ഞടിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button