Latest NewsNewsIndia

പോലീസ് നടപടികളിൽ അന്യായമായി ഇടപെട്ടു; മഹാരാഷ്ട്ര ആഭ്യന്തര മന്ത്രിയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി മുൻ പോലീസ് മേധാവി

മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖിനെതിരെ ഗുരുതര ആരോപണവുമായി മുംബൈ പോലീസ് തലവൻ പരംബീർ സിംഗ്.

മുംബൈ: മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖിനെതിരെ ഗുരുതര ആരോപണവുമായി മുംബൈ പോലീസ് തലവൻ പരംബീർ സിംഗ്. റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയ്ക്ക് നേരെ വധഭീഷണി ഉണ്ടായ സംഭവത്തെ തുടർന്ന് സർവ്വീസിൽ നിന്നും പുറത്താക്കിയ ഉദ്യോഗസ്ഥനാണ് പരംബീർ സിംഗ്.

എല്ലാ മാസവും 100 കോടി രൂപ പിരിച്ചു നൽകാൻ മന്ത്രി പോലീസിനോട് ആവശ്യപ്പെട്ടു. പോലീസ് നടപടികളിൽ മന്ത്രി അന്യായമായി ഇടപെട്ടെന്നും പരംബീർ സിംഗ് ആരോപിച്ചു. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് നൽകിയ കത്തിലാണ് ആഭ്യന്തര മന്ത്രിക്കെതിരെ ഗുരുതര ആരോപണങ്ങൾ അദ്ദേഹം ഉന്നയിച്ചിരിക്കുന്നത്. റസ്റ്റോറന്റുകൾ, പബ്ബുകൾ, ബാറുകൾ, പാർലറുകൾ എന്നിവയിൽ നിന്നും പണം പിരിച്ച് എല്ലാ മാസവും 100 കോടി നൽകാൻ മന്ത്രി സച്ചിൻ വാസെയോട് ആവശ്യപ്പെട്ടിരുന്നു. നിരവധി സന്ദർഭങ്ങളിൽ കേസുകളിൽ ഉന്നത ഉദ്യോഗസ്ഥരെ മറികടന്ന് മന്ത്രി ഇടപെട്ടിരുന്നു. ഇക്കാര്യങ്ങളെല്ലാം എൻസിപി നേതാവ് ശരത് പവാറിനെ അറിയിച്ചിരുന്നുവെന്നും പരംബീർ സിംഗ് വ്യക്തമാക്കി.

Read Also: പ്രകടനപത്രിക ക്യാപ്‌സൂളാക്കണം; പൊങ്കാല പാടില്ല, പൊല്ലാപ്പ് പിടിക്കാതെ പ്രചാരണത്തില്‍ ശ്രദ്ധിക്കാന്‍ സഖാക്കളോട് സിപിഎം

അതേസമയം പോലീസ് ഉദ്യോഗസ്ഥന്റെ ആരോപണങ്ങളെല്ലാം മന്ത്രി നിഷേധിച്ചു. അംബാനിയുടെ വീടിന് സമീപം ബോംബ് കണ്ടെത്തിയ കേസിൽ ഗുരുതരമായ വീഴ്ച്ച വരുത്തിയതിൽ നിന്നും രക്ഷപ്പെടാനായാണ് പരംബീർ സിംഗ് തനിക്കെതിരെ ഇല്ലാത്ത ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നാണ് മന്ത്രിയുടെ വാദം.

Read Also: ബിജെപി നാമനിര്‍ദ്ദേശ പത്രികയില്‍ തെറ്റ് കടന്നു കൂടിയതില്‍ അസ്വഭാവികത ; കോലീബി ഗൂഢാലോചന സംശയിക്കുന്നതായി കെ കെ ശൈലജ

shortlink

Related Articles

Post Your Comments

Related Articles


Back to top button