KeralaLatest NewsNews

മാണി സി കാപ്പന്‍ ഒന്നര വര്‍ഷത്തിനുള്ളില്‍ പാലയ്ക്ക് റെക്കോര്‍ഡ് നേട്ടങ്ങള്‍ സമ്മാനിച്ചെന്ന് ഉമ്മന്‍ ചാണ്ടി

മാണി സി കാപ്പന്‍ വിജയിച്ചാല്‍ അത് പാലയ്ക്ക് വലിയൊരു നേട്ടം ആയിരിക്കും

പാല : മാണി സി കാപ്പന്‍ കഴിഞ്ഞ ഒന്നര വര്‍ഷത്തിനുള്ളില്‍ റെക്കോര്‍ഡ് നേട്ടങ്ങളാണ് പാലയ്ക്ക് സമ്മാനിച്ചതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മാണി സി കാപ്പന്‍ വിജയിച്ചാല്‍ അത് പാലയ്ക്ക് വലിയൊരു നേട്ടം ആയിരിക്കുമെന്നും ഉമ്മന്‍ചാണ്ടി തന്റെ ഫെയ്‌സ്ബുക്കില്‍ പേജില്‍ കുറിച്ചു.

ഉമ്മന്‍ ചാണ്ടിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വായിക്കാം..

”മാണി സി കാപ്പന്‍ കഴിഞ്ഞ ഒന്നര വര്‍ഷത്തിനുള്ളില്‍ റെക്കോര്‍ഡ് നേട്ടങ്ങളാണ് പാലയ്ക്ക് സമ്മാനിച്ചത്. ലക്ഷ്യബോധത്തോടെ കാര്യങ്ങള്‍ ഏറ്റെടുത്ത് വിജയകരമായി പൂര്‍ത്തീകരിക്കുന്ന കര്‍ക്കശക്കാരനായ പൊതുപ്രവര്‍ത്തകന്‍. മാണി സി കാപ്പന്‍ വിജയിച്ചാല്‍ അത് പാലയ്ക്ക് വലിയൊരു നേട്ടം ആയിരിക്കും. മാണി സി കാപ്പന് എല്ലാവിധ ആശംസകളും. പാലാ നിയോജക മണ്ഡലത്തിലെ ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥി മാണി സി കാപ്പന്റെ വിജയത്തിനായി സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.”

shortlink

Related Articles

Post Your Comments

Related Articles


Back to top button