Latest NewsKeralaNewsCrime

സ്കൂൾ അധ്യാപികയെ സഹപ്രവർത്തകനായ അധ്യാപകൻ പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി

നെടുങ്കണ്ടം; സ്കൂൾ അധ്യാപികയെ സഹപ്രവർത്തകനായ അധ്യാപകൻ പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി നൽകിയിരിക്കുന്നു. ഗവ. ഹൈസ്കൂളിലാണ് ഞെട്ടിക്കുന്ന ക്രൂര സംഭവം നടന്നിരിക്കുന്നത്. സ്കൂളിലെ ഫിസിക്സ് അധ്യാപകനായ കൊല്ലം സ്വദേശി കെ.കെ.ഷാജിക്ക് (45) എതിരെയാണ് അധ്യാപിക പരാതി നൽകിയിരിക്കുന്നത്. കുറച്ചു നാളുകളായി അധ്യാപികയോട് മോശമായി സംസാരിക്കുകയും അനുവാദമില്ലാതെ മൊബൈൽ ഫോണിൽ ചിത്രങ്ങൾ എടുക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ലാബിൽ അധ്യാപികയെ കടന്നുപിടിക്കാൻ ശ്രമിച്ചതിനെ തുടർന്നാണ് ഇവർ പോലീസിൽ പരാതി നൽകിയത്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതി ഒളിവിലാണെന്ന് പോലീസ് പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button