COVID 19Latest NewsNewsInternational

കൊവിഡ് വാക്സിൻ ഹറാം ആണെന്ന് പറഞ്ഞവർക്ക് മറുപടിയുമായി അസ്ട്രസെനെക

ജക്കാര്‍ത്ത: പന്നിയിറച്ചിയിൽ നിന്നുമല്ല കൊവിഡ് വാക്സിൻ ഉണ്ടാക്കുന്നതെന്ന് അസ്ട്രസെനെക. പന്നിയിറച്ചിയില്‍ നിന്നും വേര്‍തിരിച്ച്‌ എടുത്ത ചേരുവകളൊന്നും കോവിഡ് -19 വാക്‌സിനില്‍ ഉൾപ്പെടുത്തിയിട്ടില്ലെന്ന് വ്യക്തമാക്കുകയാണ് അസ്ട്രസെനെക. ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള മുസ്‌ലിം രാഷ്ട്രമായ ഇന്തോനേഷ്യയില്‍ ഈ മരുന്ന് ഇസ്ലാമിക നിയമത്തിന് എതിരാണെന്ന വാദം ഉയര്‍ന്ന് വരുന്ന സാഹചര്യത്തിലാണ് അഭ്യൂഹങ്ങൾക്ക് മറുപടിയുമായി അസ്ട്രസെനെക രംഗത്ത് വന്നത്.

Also Read:തനിക്കെതിരെ നടത്തുന്ന ദുഷ് പ്രചാരണങ്ങൾക്ക് കഴക്കൂട്ടം മണ്ഡലത്തിലെ ജനങ്ങൾ തിരഞ്ഞെടുപ്പിലൂടെ മറുപടി നൽകും; കടകംപള്ളി

പോര്‍ക്ക് പാന്‍ക്രിയാസില്‍ നിന്നുള്ള ട്രിപ്സിന്‍ ഉപയോഗിക്കുന്നത് കൊണ്ട് കൊവിഡ് വാക്സിന്‍ ഹറാം ആണെന്ന് ഇന്തോനേഷ്യയിലെ പരമോന്നത മുസ്ലീം ക്ലറിക്കല്‍ കൗണ്‍സില്‍ ഇന്തോനേഷ്യ ഉലമ കൗണ്‍സില്‍ പ്രഖ്യാപിച്ചിരുന്നു. പിന്നാലെ, നിരവധി മതപ്രഭാഷകരും ഇത് ഏറ്റുപിടിച്ചിരുന്നു. വാക്സിൻ ഹറാം ആണെന്ന് പ്രഖ്യാപിച്ചെങ്കിലും അടിയന്തരാവസ്ഥ കണക്കിലെടുത്ത് അസ്ട്രാസെനെക്ക വാക്സിന്‍ ഉപയോഗിക്കുന്നതിന് മുസ്ലീം ക്ലറിക്കല്‍ കൗണ്‍സില്‍ അംഗീകാരം നൽകുകയായിരുന്നു.

ഇത്തരം അഭ്യൂഹങ്ങൾ പ്രചരിച്ചതോടെയാണ് അസ്ട്രസെനെക നേരിട്ട് രംഗത്ത് വന്നത. ഉല്‍പാദന പ്രക്രിയയുടെ ഒരു ഘട്ടത്തിലും ഈ വൈറസ് വെക്റ്റര്‍ വാക്സിന്‍ പന്നിയിറച്ചി ഉല്‍‌പന്നങ്ങളോ മറ്റ് മൃഗ ഉല്‍‌പന്നങ്ങളുമായി ബന്ധപ്പെടുകയോ ബന്ധപ്പെടുകയോ ചെയ്യുന്നില്ലെന്ന് ആസ്ട്രാസെനെക്ക ഇന്തോനേഷ്യ വക്താവ് റിസ്മാന്‍ അബുദേരി പ്രസ്താവനയില്‍ പറഞ്ഞു.

Also Read:മാണി സി കാപ്പന്റെ മികവല്ല പാലായില്‍ കണ്ടത്, എല്‍ഡിഎഫിന്റെ മികവ് : അവസരവാദിയെ ഒറ്റപ്പെടുത്തണമെന്നും പിണറായി

”പന്നിയുടെ ഒരു രോമം കിണറ്റിൽ വീണാൽ ആ കിണറ്റിൽ നിന്നുള്ള വെള്ളം മുസ്ലിങ്ങൾക്ക് നിരോധിക്കപ്പെട്ടതാണ്. പന്നിയുടെ ശരീരഭാഗങ്ങൾ അടങ്ങിയതാണ് ചൈനീസ് വാക്സിൻ എന്ന് റിപ്പോർട്ടുകളുണ്ട്. മുസ്ലിങ്ങൾക്ക് പന്നി ഹറാം ആണ്. പന്നിയുടെ ശരീരഭാഗങ്ങൾ അടങ്ങിയ വാക്സിൻ അനുവദിക്കാൻ കഴിയില്ല’ – എന്നായിരുന്നു റാസ അക്കാദമി സെക്രട്ടറി ജനറൽ സയീദ് നൂറി പറഞ്ഞത്.

കൊറോണ വാക്സിനുകളിൽ പന്നി മാംസത്തിന്റെ സത്ത് അടങ്ങിയിട്ടുണ്ടെങ്കിലും ജീവൻ നിലനിർത്തുന്നതിനായി മറ്റ് വഴികളില്ലെങ്കിൽ ഇത് ഉപയോഗിക്കാമെന്ന് യുഎഇയിലെ ഉയര്‍ന്ന ഇസ്ലാമിക് അതോറിറ്റിയായ ഫത്‌വ കൗൺസിൽ വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button