Latest NewsIndia

അമിത വേഗത : മദ്യലഹരിയില്‍ 18 കാരന്‍ ഓടിച്ച ആഡംബര കാര്‍ ഇടിച്ചു 3 പേര്‍ മരിച്ചു

അമിതവേഗതയിലെത്തിയ കാര്‍ രണ്ട് സൈക്കിള്‍ യാത്രക്കാരെ ഇടിച്ചതിന് ശേഷം ഒരു ടാക്സിയില്‍ ഇടിക്കുകയായിരുന്നു.

പഞ്ചാബ് : യുവാവ് ഓടിച്ച ആഡംബര കാര്‍ ഇടിച്ച്‌ മൂന്നു പേര്‍ മരിച്ചു . മൊഹാലിയില്‍ കഴിഞ്ഞ ദിവസമാണ് അപകടം നടന്നത്. സിഗ്നല്‍ ലൈറ്റ് മറികടന്നാണ് ആഡംബരകാര്‍ എത്തിയത് . അമിതവേഗതയിലെത്തിയ കാര്‍ രണ്ട് സൈക്കിള്‍ യാത്രക്കാരെ ഇടിച്ചതിന് ശേഷം ഒരു ടാക്സിയില്‍ ഇടിക്കുകയായിരുന്നു.

ടാക്സിയിലുണ്ടായിരുന്ന രണ്ടുപേരും സൈക്കിളിലെ ആളുമാണ് മരിച്ചത്. അതേസമയം മദ്യലഹരിയിലായിരുന്നു യുവാവ് കാര്‍ ഓടിച്ചത്. കൂടാതെ യുവാവിന്റെ പക്കല്‍ ലൈസന്‍സും ഇല്ലായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. കാറില്‍ 3 പേരായിരുന്നു ഉണ്ടായിരുന്നത്, അപകടം നടന്നയുടനെ കാറിലുണ്ടായിരുന്നവര്‍ രക്ഷപ്പെട്ടു.

read also: ‘രണ്ടുമണ്ഡലങ്ങളില്‍ സാങ്കേതിക പിഴവ് പരിഹരിക്കുന്നതിന് സമയം അനുവദിച്ചവർ ബിജെപിക്ക് മാത്രം അത് നൽകിയില്ല’

പിന്നീട് ഇതിൽ ഒരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. എന്നാല്‍ ചണ്ഡിഗഡ് റജിസ്ട്രേഷന്‍ നമ്ബറിലുള്ള കറുത്ത ബെന്‍സ് കാര്‍ ആണ് അപകടമുണ്ടാക്കിയത്. സംഭവത്തില്‍ പ്രതികള്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു . 304 എ ഐപിസി 279 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ് .

shortlink

Related Articles

Post Your Comments

Related Articles


Back to top button