Latest NewsNewsFootballSports

സീരി എയിൽ യുവന്റസിന് തോൽവി

സീരി എയിൽ നിലവിലെ ചാമ്പ്യന്മാരായ യുവന്റസിന് തോൽവി. ബെനവെന്റോ ഏകപക്ഷികമായ ഒരു ഗോളിനാണ് യുവന്റസിനെ തോൽപിച്ചത്. ഇതോടെ യുവന്റസിനു കിരീടം നിലനിർത്താമെന്ന പ്രതീക്ഷകൾക്ക് തിരിച്ചടിയായി. അതേസമയം, ബെനവെന്റോ ജയമറിയാതെയുള്ള തുടർച്ചയായ 11 മത്സരങ്ങൾക്കുശേഷമാണ് ഒരു ജയം സ്വന്തമാക്കുന്നത്. മത്സരത്തിൽ അധ്യപത്യം പുലർത്തിയ യുവന്റസിനെ ഞെട്ടിച്ച് 69-ാം മിനുറ്റിൽ അഡോൾഫോ ഗിയാച്ചി ഗോൾ നേടി.

തോൽവിയോടെ യുവന്റസ് രണ്ടാം സ്ഥാനത്തെത്താനുള്ള അവസരം നഷ്ടമാക്കി.27 കളിയിൽ 55 പോയിന്റുമായി യുവന്റസ് മൂന്നാമതാണ്. ലീഗിൽ 11 മത്സരം കൂടി ശേഷിക്കെ 27 കളികളിൽ 65 പോയിന്റുള്ള ഇന്റർമിലാൻ യുവന്റസിനെക്കാൾ പത്ത് പോയിന്റ് മുന്നിലാണ്. 56 പോയിന്റുമായി എസി മിലനാണ് പട്ടികയിൽ രണ്ടാമത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button